HOME
DETAILS
MAL
പീഡനശ്രമക്കേസില്‍ മൊഴിമാറ്റാന്‍ ഭീഷണി; യുവാവിനെതിരേ വീണ്ടും കേസ്
backup
October 11 2018 | 08:10 AM
പയ്യന്നൂര്‍: പീഡനശ്രമക്കേസില്‍ മൊഴി മാറ്റിപ്പറയണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം യുവാവിനെതിരേ വീണ്ടും പൊലിസ് കേസെടുത്തു. പയ്യന്നൂരിലെ ബാര്‍ ഹോട്ടല്‍ മാനേജരായ ഇരുപത്തിനാലുകാരി നല്കിയ പരാതിയിലാണ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് നിര്‍ദേശപ്രകാരം എടാട്ട് ചെറാട്ട് സ്വദേശിയായ ടി. നികേഷിനെതിരേ പൊലിസ് കേസെടുത്തത്.
നേരത്തെ ഈ ഹോട്ടലിലെ ജീവനക്കാരനായിരുന്ന നികേഷിനെതിരേ വനിതാ മാനേജര്‍ നല്കിയ പരാതിയില്‍ പീഡനശ്രമത്തിനു കേസ് നിലനില്‍ക്കുന്നുണ്ട്. ഈ കേസില്‍ മൊഴി മാറ്റിപ്പറയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 27നു ഹോട്ടലിന്റെ ഫ്രണ്ട് ഓഫിസില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയെന്നാണ് വനിതാ മാനേജര്‍ കോടതിയില്‍ നല്കിയ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."