അക്കാദമിക് സ്ഥാപനങ്ങളില്‍ വര്‍ഗീയരാഷ്ട്രീയം കുത്തിനിറയ്ക്കാന്‍ ശ്രമം: മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തെ അക്കാദമിക് സ്ഥാപനങ്ങളുടെ മതനിരപേക്ഷത ചോര്‍ത്തിക്കളഞ്ഞ് അവിടെ വര്‍ഗീയതയുടെ രാഷ്ട്രീയം കുത്തിനിറയ്ക്കാന്‍ ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍ എന്ന ആപ്തവാക്യം സാക്ഷാത്കരിക്കാനുള്ള ഉപാധികളില്‍ ഒന്നായാണ് വിദ്യാഭ്യാസമേഖലയെ സംഘ്പരിവാര്‍ കാണുന്നത്.
സിലബസുകള്‍ പോലും വര്‍ഗീയ വിദ്വേഷം പുലര്‍ത്തുംവിധം പൊളിച്ചെഴുതുകയാണ്.വിദ്യാര്‍ഥിശക്തിയെ തകര്‍ക്കാന്‍ തക്കംപാര്‍ത്തിരിക്കുകയാണ് വലതുപക്ഷ ശക്തികള്‍. അവരുടെ ആജ്ഞാനുവര്‍ത്തികളും അതിനുതന്നെയാണ് തര്‍ക്കംപാര്‍ത്തിരിക്കുന്നത്. അത്തരം ശക്തികളുടെ ശ്രമങ്ങളെ പരാജയപ്പെടുത്താനും വിദ്യാര്‍ഥി ഐക്യത്തിലൂടെ വിദ്യാഭ്യാസമേഖലയുടെ വര്‍ഗീയവല്‍ക്കരണത്തെയും അതിന്റെ മറവില്‍ നടപ്പാക്കുന്ന കച്ചവട താല്‍പര്യങ്ങളെയും ചെറുക്കാനും പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം. രാജ്യത്തെ വിദ്യാഭ്യാസമേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള ഉപകരണമാണ് നാഷണല്‍ എജ്യുക്കേഷന്‍ പോളിസിയെന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചീഫ് വിപ്പ് കെ.രാജന്‍ മോഡറേറ്ററായി. സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.കെ.പ്രകാശ് ബാബു, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, കെ.എസ് ശബരീനാഥന്‍ എം.എല്‍.എ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."