രൂപയുടെ മൂല്യത്തകര്‍ച്ച നേരിടാന്‍ ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കും
ന്യൂഡല്‍ഹി: ഡോളറിനെതിരേ രൂപയുടെ മൂല്യം കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടി കേന്ദ്ര സര്‍ക്കാര്‍.
രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്കുള്ള നികുതി വര്‍ധിപ്പിക്കാനാണ് തീരുമാനം. പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ മുതല്‍ ഇരുമ്പ്-ഉരുക്ക് ഉല്‍പന്നങ്ങള്‍ വരെയുള്ളവക്കാണ് ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന 19 ഉല്‍പന്നങ്ങള്‍ക്കാണ് നികുതി വര്‍ധിപ്പിക്കുന്നത്.
ഫര്‍ണിച്ചര്‍, രാസവസ്തുക്കള്‍, മൊബൈല്‍ ഫോണ്‍ നിര്‍മാണത്തിനുള്ള ഉല്‍പന്നങ്ങള്‍ എന്നിവക്കെല്ലാം ഇറക്കുമതി തീരുവ വര്‍ധിക്കും.
രൂപയുടെ മൂല്യം തകര്‍ന്നടിയുന്ന സാഹചര്യത്തില്‍ ഈ ആഴ്ച ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ ഇക്കാര്യത്തോട് പ്രതികരിക്കാന്‍ ധനകാര്യമന്ത്രാലയ വക്താവ് ഡി.എസ് മാലിക് തയാറായില്ല. രൂപയുടെ മൂല്യത്തകര്‍ച്ചയും സാമ്പത്തിക രംഗത്തെ കമ്മിയും തരണം ചെയ്യാന്‍ കടുത്ത നടപടികള്‍ വേണമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിരുന്നു. ഡോളറിനെതിരേ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലാണ് രൂപ.
രാജ്യത്തെ ആഭ്യന്തര ഉല്‍പാദനത്തില്‍ 2.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ അവസാനിച്ച പാദത്തില്‍ ആഭ്യന്തര ഉല്‍പാദനത്തില്‍ ഉണ്ടായ വളര്‍ച്ചയേക്കാള്‍ മെച്ചപ്പെട്ട നിലയിലേക്കാണ് ഇപ്പോഴത്തെ വളര്‍ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."