HOME
DETAILS

സ്റ്റിമാച്ചിന് കീഴില്‍ ഇന്ത്യ മെച്ചപ്പെടും: ആഷിഖ്

  
backup
August 05 2019 | 21:08 PM

asik

 


മലപ്പുറത്തെ ഒരു സാധാരണ ഗ്രാമത്തില്‍നിന്ന് ഇന്ത്യന്‍ ഫുട്‌ബോളിന്റെ നെറുകെയിലെത്തിയ ആഷിഖ് കുരുണിയന്‍ എന്ന യുവ പ്രതിഭ. ഐ.എസ്.എല്‍, രാജ്യാന്തര ഫുട്‌ബോള്‍ എന്നിവയിലൂടെ മലയാളികളുടെ യശസ്സ് ഉയര്‍ത്തിയ താരം. 2022 ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമില്‍ ആഷിഖും ഇടം നേടിയിട്ടുണ്ട്. ആഷിഖ് വിശേഷങ്ങള്‍ സുപ്രഭാതവുമായി പങ്കുവയ്ക്കുന്നു.

1. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സാധ്യതാ ടീമില്‍ ഇടം കിട്ടിയെന്ന് കേട്ടു. എന്ത് തോന്നുന്നു?

ഉ. സന്തോഷമുണ്ട്. പരുക്ക് പൂര്‍ണമായും മാറി. ഇപ്പോള്‍ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. ക്യാംപില്‍ മികച്ച പെര്‍ഫോമെന്‍സ് കാഴ്ച വയ്ക്കാനാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. മികച്ച പ്രകടനം പുറത്തെടുത്ത് അന്തിമ ടീമില്‍ ഇടം നേടുകയെന്നതാണ് ഇപ്പോഴത്തെ ശ്രമം.

2. പുതിയ പരിശീലകന്‍ സ്റ്റിമാച്ചിനെ കുറിച്ചുള്ള അഭിപ്രായം ?

ഉ. ഇതുവരെ സ്റ്റിമാച്ചിന് കീഴില്‍ പ്രാക്ടീസ് ചെയ്തിട്ടില്ല. വളരെ നല്ല ടാക്ടിക്‌സും മറ്റുമുള്ള കോച്ചാണെന്നാണ് കേട്ടത്. നേരത്തെ ഉണ്ടായിരുന്ന രീതിയില്‍നിന്ന് മാറി പുതിയൊരു ശൈലിയാണ് സ്റ്റിമാച് അവലംബിക്കുന്നത്. യുവനിരക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു എന്നത് പ്രധാനപ്പെട്ട കാര്യമായി കരുതണം. അദ്ദേഹത്തിന് കീഴില്‍ കളിച്ച ടീമില്‍ കാര്യമായ മാറ്റം കാണാന്‍ സാധിച്ചിട്ടുണ്ട്. ക്വാളിറ്റി ഉള്ളവരെ കളത്തിലിറക്കാനുള്ള പ്രവണത കാര്യമായ മാറ്റം ടീമിലുണ്ടാക്കും.

3. കിങ്‌സ് കപ്പ്, ഇന്റര്‍ കോണ്ടിനെന്റല്‍ എന്നിവയില്‍ എന്തെങ്കിലും മാറ്റം കണ്ടിരുന്നോ ?

ഉ. മാറ്റമുണ്ടെന്ന് ഇപ്പോള്‍ തന്നെ പറയാനാവില്ല. കാരണം ഒരു പരിശീലകന് കീഴില്‍ ടീം മെച്ചപ്പെട്ട് വരണമെങ്കില്‍ കൂടുതല്‍ സമയം എടുക്കും. ഇപ്പൊള്‍ ഏതൊക്ക കളിക്കാര്‍ എവിടെയെല്ലാം ആപ്റ്റാകും എന്നാണ് അദ്ദേഹം നോക്കിയിട്ടുള്ളത്. റിസല്‍ട്ടിലേക്ക് അദ്ദേഹം നോക്കിയിട്ടില്ല. കോച്ച് അത് പറയുകയും ചെയ്തിരുന്നു. റിസല്‍ട്ട് പ്രശ്‌നമല്ലെന്ന്. എന്നാലും കളിയിലും കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്. തീര്‍ച്ചയായും ശുഭ പ്രതീക്ഷയുണ്ട്.

4. 2022 ല്‍ ഖത്തറില്‍ ഇന്ത്യന്‍ ടീമിനെ കാണാന്‍ സാധിക്കുമോ?

ഉ. തീര്‍ച്ചയായും നമ്മള്‍ യോഗ്യത നേടുമെന്ന് തന്നെയാണ് നിലവിലെ സാഹചര്യത്തില്‍നിന്ന് മനസിലാകുന്നത്. ഖത്തര്‍, ഒമാന്‍ പോലോത്ത വമ്പന്‍മാരുണ്ടെങ്കിലും ഇതാണ് യോഗ്യതക്ക് പറ്റിയ ഏറ്റവും മികച്ച സമയം. മികച്ച കോച്ചും കളിക്കാരും എല്ലാം കൊണ്ടും ഒത്തിണങ്ങിയ ടീം. ലോകകപ്പിന് യോഗ്യത നേടുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.

5. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഏത് ഭാഗത്താണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ?

ഉ. ഏറ്റവും മികച്ച ടീമിനെ ഒരുക്കണമെങ്കില്‍ ടീമിന്റെ എല്ലാ ഭാഗത്തും കൃത്യമായ ശ്രദ്ധ വേണം. മുന്നേറ്റനിരയില്‍ വീണ് കിട്ടുന്ന അവസരങ്ങള്‍ മുതലാക്കണം. പ്രതിരോധത്തില്‍ കോംപിനേഷനുള്ള പിന്‍നിര വേണം. എന്തിനും കെല്‍പുള്ള മധ്യനിരയും വേണം. എങ്കില്‍ മാത്രമേ ഏറ്റവും മികച്ച ടീമിനെ കണ്ടെത്താന്‍ കഴിയൂ.

6. ഐ.എസ്.എല്ലില്‍ പൂനെ സിറ്റിക്ക് വേണ്ടിയാണല്ലോ കളിക്കുന്നത്. ശമ്പളവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ കേട്ടു. എന്താണ് വസ്തുത ?

ഉ. ശമ്പളത്തിന്റെ കാര്യത്തില്‍ ചെറിയ ധാരണപ്പിശകുണ്ടായിരുന്നു. അത് സംസാരിച്ച് ശരിയാക്കിയിട്ടുണ്ട്. ഉടന്‍ അക്കാര്യത്തില്‍ പോസിറ്റീവായൊരു തീരുമാനമുണ്ടാകുമെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

7. മലയാളികളുടെ ഇഷ്ട ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സില്‍ കളിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ. പുതിയ സീസണില്‍ എവിടെയായിരിക്കും ?

ഉ. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ കളിക്കുക എന്നത് തന്നെയാണ് ഏതൊരു ഫുട്‌ബോളറുടെയും ആഗ്രഹം. അതു തന്നെയാണ് എന്റെയും ആഗ്രഹം. പലരും ബ്ലാസ്റ്റേഴ്‌സിലേക്ക് പോകുന്നതിനെ കുറിച്ച് ചോദിക്കാറുണ്ട്. പൂനെയുമായി എനിക്ക് ഒരു വര്‍ഷത്തെ കരാറുണ്ട്. എന്തായാലും ബ്ലാസ്റ്റേഴ്‌സിലെത്താനാകുമെന്ന് തന്നെയാണ് പ്രതീക്ഷ.

8. ഏത് പൊസിഷനില്‍ കളിക്കാനാണ് കൂടുതല്‍ താല്‍പര്യം. ഫൈനല്‍ തേഡിലാണോ ഡിഫന്‍സീവിലാണോ മിഡിലാണോ ?

ഉ. ഫോര്‍വേഡ്, മിഡ്, ഡിഫന്‍സീവ് എന്നീ മൂന്ന് പൊസിഷനിലും കളിച്ചിട്ടുണ്ട്. കൂടുതല്‍ അറ്റാക്കിങ് മിഡില്‍ കളിക്കാനാണ് താല്‍പര്യം. കോച്ച് പറയുന്നതിനനുസരിച്ച് ഗോള്‍ കീപ്പറല്ലാത്ത ഏത് പൊസിഷനിലും കളിക്കും.


9. ഏവിടെ നിന്നായിരുന്നു ഫുട്‌ബോളെന്ന സ്വപ്നവുമായി യാത്ര തുടങ്ങിയത്. ഏതെല്ലാം വഴിയിലൂടെയാണ് ഇവിടെ എത്തിയത് ?

ഉ. ആറാം ക്ലാസ് മുതല്‍ ഫുട്‌ബോളിനോടായിരുന്നു താല്‍പര്യം. തുടര്‍ന്നങ്ങോട്ട് ഫുട്‌ബോള്‍ എന്ന ചിന്ത മാത്രമായി ജീവിതത്തില്‍. അങ്ങനെയായിരുന്നു പാണക്കാട് സ്‌കൂളിലെത്തിയത്. അവിടെനിന്ന് റഫീഖ് സാറിന്റെ കീഴിലായിരുന്നു തുടങ്ങിയത്. പാണക്കാട് സ്‌കൂളില്‍നിന്ന് കേരള സര്‍ക്കാരിന്റെ വിഷന്‍ ഇന്ത്യ പരിപാടിയുടെ ഭാഗമായി നടത്തിയ ഫുട്‌ബോള്‍ ക്യാംപില്‍ പങ്കെടുക്കുകയും ടീമിലിടം നേടുകയും ചെയ്തു. ഇതായിരുന്നു ഫുട്‌ബോള്‍ ജീവിതത്തിലെ ആദ്യ പടി. രണ്ട് വര്‍ഷം വിഷന്‍ ഇന്ത്യന്‍ ക്യാംപില്‍ നിന്നു. ഇതോടെ ഫുട്‌ബോളിനോട് കൂടുതല്‍ ഇഷ്ടം തോന്നി. ഉമ്മയും ഉപ്പയും വീട്ടുകാരെല്ലാം മികച്ച പിന്തുണയുമായി കൂടെ നിന്നു. കളിക്കാനാണ് തീരുമാനമെങ്കില്‍ മികച്ച കളിക്കാരനാവുക. അല്ലെങ്കില്‍ പഠിക്കുക എന്നായിരുന്നു വീട്ടുകാരുടെ ഉപദേശം. ഞാന്‍ കളിക്കാരനാകാന്‍ തന്നെ തീരുമാനിച്ചു.
ഫുട്‌ബോള്‍ താരമാകണമെന്ന മോഹത്തില്‍ ദിവസവും രാവിലെയും വൈകിട്ടും കോട്ടപ്പടിയിലുണ്ടായിരന്ന ഫുട്‌ബോള്‍ ക്യാംപില്‍ പങ്കെടുത്തു. ഈ സമയത്തെല്ലാം സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ജ്യേഷ്ഠ സഹോദരന്മാരും ഉപ്പയുമൊക്കെയായിരുന്നു ഈ സമയത്തെല്ലാം എന്നെ സഹായിച്ചത്. അതുകൊണ്ടൊക്കെയാണ് ഇപ്പോള്‍ ഞാന്‍ ഈ നിലയിലെത്തിയത്. പിന്നീട് മൂന്ന് വര്‍ഷം എം.എസ്.പി സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ ചേര്‍ന്ന് പരിശീലനം നടത്തി. ഇവിടെ നിന്നായിരുന്നു ഇന്ത്യന്‍ ജഴ്‌സി അണിയണമെന്ന മോഹത്തിന് ചിറകുമുളച്ച് തുടങ്ങിയത്. കാരണം എം.എസ്.പി ക്യാംപിലായിരുന്നപ്പോള്‍ ഞങ്ങളുടെ കൂടെ ഇന്ത്യക്കായി അണ്ടര്‍ 19 കളിച്ച തൃശൂര്‍ക്കാരന്‍ ഷമീലും ഉണ്ടായിരുന്നു.
ഷമീലിന്റെ കൈയിലുണ്ടായിരുന്ന ഇന്ത്യന്‍ ജഴ്‌സി കണ്ടപ്പോള്‍ വല്ലാത്ത ആഗ്രഹം തോന്നി. അതൊന്ന് ധരിച്ച് കളിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍. ഹോസ്റ്റലിലുണ്ടായിരുന്ന 35 പേരില്‍ ഓരോരുത്തരും ആ ജഴ്‌സി ഓരോ ദിവസം പരിശീലനം നടത്തുമ്പോള്‍ ധരിക്കും. ആ ജഴ്‌സി ധരിച്ച് പരിശീലനം നടത്തുമ്പോള്‍ വല്ലാത്തൊരു ശക്തിയായിരുന്നു. 35 പേരായത് കൊണ്ട് മാസത്തില്‍ ഒരു തവണയൊക്കെ ഷമീലിന്റെ ജഴ്‌സി അണിഞ്ഞ് പ്രാക്ടീസ് നടത്താനുള്ള അവസരം ലഭിച്ചിരുന്നു. സീനിയര്‍ ടീമില്‍ കളിക്കുന്നതിനെ കുറിച്ചല്ല അന്ന് ചിന്തിച്ചിരുന്നത്. അണ്ടര്‍ 20 യുടെ താഴെ ഏതെങ്കിലും ഒരു വിഭാഗത്തില്‍ കളിക്കണമെന്നായിരുന്നു ആഗ്രഹം. നമ്മുടെ ഊഴം വരുന്ന ദിവസം ക്ലാസ് വിട്ട ഉടനെ ഓടും. ആ ജഴ്‌സി മറ്റാരും എടുക്കാതിരിക്കാന്‍. എന്നാല്‍ ഏറെ വൈകാതെ കേരളത്തിനായി ജൂനിയര്‍ നാഷനല്‍സില്‍ കളിച്ചു. ജാര്‍ഖണ്ഡിന്റെ സെയില്‍ അക്കാദമിയിലായിരുന്നു ജൂനിയര്‍ നാഷനല്‍സ് നടന്നിരുന്നത്. ഇവിടെനിന്ന് സെയില്‍ അക്കാദമിയുടെ പരിശീലകന്‍ എന്റെ കളി ഇഷ്ടപ്പെട്ട് എന്നെ അവരുടെ ടീമിലേക്ക് വിളിച്ചു.


അങ്ങനെ അവരുടെ അക്കാദമിക്കൊപ്പം ചേര്‍ന്നു. തുടര്‍ന്ന് ഡല്‍ഹിയിലുള്ള ബൈജൂങ് ബൂട്ടിയയുടെ അക്കാദമിയില്‍ ചേര്‍ന്നു. അവിടെനിന്ന് ഡല്‍ഹിയിലുള്ള ഗഡ്‌വാല്‍ എഫ്.സി എന്ന സെക്കന്‍ഡ് ഡിവിഷന്‍ ക്ലബിനൊപ്പം ചേര്‍ന്നു. അവിടെ അഞ്ച് മാസം ഐ ലീഗ് സെക്കന്‍ഡ് ഡിവിഷന്‍ കളിച്ചു. തുടര്‍ന്ന് അവിടെനിന്ന് നാട്ടിലേക്ക് മടങ്ങാനായിരുന്നു പ്ലാന്‍. ഇവിടെ വന്ന് സെവന്‍സ് കളിച്ച് കാശുണ്ടാക്കി മറ്റേതെങ്കിലും ക്ലബ് തേടി പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിന് വേണ്ടി ഞാന്‍ എനിക്ക് സെവന്‍സ് മത്സരങ്ങള്‍ തന്നിരുന്ന തിരൂര്‍ക്കാടുള്ള ബാബുക്കയെ വിളിച്ചു.
ഞാന്‍ നാട്ടിലേക്ക് വരുന്നുണ്ട്. കുറച്ച് മത്സരങ്ങളൊക്കെ എന്നിക്ക് വേണമെന്ന് പറഞ്ഞു. നാട്ടിലേക്ക് വരാന്‍ ട്രെയിന്‍ ടിക്കറ്റ് എടുത്ത് ഒരുങ്ങി നിന്നിരുന്ന എന്നെ ബാബുക്ക വിളിച്ചു. നീ നാട്ടിലേക്ക് വരേണ്ട. പൂനെ എഫ്.സിയില്‍ ട്രയല്‍സിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞു. അന്ന് അനസ് എടത്തൊടികയായിരുന്നു പൂനെയുടെ ക്യാപ്റ്റന്‍. അങ്ങനെ പൂനെയില്‍ ട്രയല്‍സിന് പോയി. അവിടെ കിട്ടി. പിന്നീട് രണ്ട് വര്‍ഷം പൂനെ എഫ്.സിയുടെ അക്കാദമിയില്‍നിന്ന് കളി പഠിച്ചു.
പൂനെയിലായിരുന്നപ്പോള്‍ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിനൊപ്പം പൂനെ സിറ്റിക്ക് ഒരു പരിശീലന മത്സരം കളിക്കാന്‍ അവസരം ലഭിച്ചു. കളി കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ടീമില്‍നിന്ന് അഞ്ചു പേരെ ഇന്ത്യന്‍ ക്യാംപിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് ടീമിലിടം നേടി എ.എഫ്.സി കപ്പിന്റെ യോഗ്യതാ മത്സരത്തില്‍ ആദ്യമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞു. ഇതോടെ ഒരുപാട് കാലം താലോലിച്ച സ്വപ്നത്തിന് സാക്ഷാല്‍കാരമായി. തുടര്‍ന്ന് അണ്ടര്‍ 19 സാഫ് കപ്പും കളിച്ചു. പിന്നീട് സീനിയര്‍ ടീമിലേക്കെത്തണമെന്ന മോഹം ഉദിച്ചു. തുടര്‍ന്ന് സ്‌പെയിനിലേക്ക് പോയി. അവിടെനിന്ന് പരുക്കുമായി നാട്ടിലേക്ക് മടങ്ങി.


അടുത്ത വര്‍ഷം പൂനെക്ക് വേണ്ടി ഐ.എസ്.എല്ലില്‍ കളിച്ചു. തുടര്‍ന്ന് ആദ്യ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ സാധ്യതാ ടീമില്‍ ഇടം കിട്ടി. അവസാനം അന്തിമ ടീമില്‍ ഇടം നേടി. ടൂര്‍ണമെന്റിലെ നാല് മത്സരത്തിലും സബ് ആയി കളത്തിലിറങ്ങി. അങ്ങനെ ആ സ്വപ്നവും പൂവണിഞ്ഞു. ഇതില്‍ കിരീടം സ്വന്തമാക്കുകയും ചെയ്തു. തുടര്‍ന്ന് സാഫ് കപ്പ് കളിച്ചു. ഫൈനലില്‍ തോറ്റു. പിന്നീട് എ.എഫ്.സി കപ്പ് കളിച്ചു. മൂന്ന് മത്സരത്തില്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളിച്ചു. ഇനി ലോകകപ്പ് യോഗ്യതയാണ് മുന്നിലുള്ള പ്രധാന ലക്ഷ്യം. ഇതിനായി കഠിനാധ്വാനം ചെയ്യുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടി': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago