റോഡ് നിര്‍മാണത്തിനായി അങ്കണവാടി കെട്ടിടം പൊളിച്ചുനീക്കി
പൂച്ചാക്കല്‍: റോഡ് നിര്‍മാണത്തിനായി അങ്കണവാടി കെട്ടിടം പൊളിച്ചുനീക്കിയതോടെ കൂട്ടികള്‍ പെരുവഴിയിലായി.കഴിഞ്ഞ ദിവസം 13ാം വാര്‍ഡിലെ അങ്കണവാടി റോഡ് നിര്‍മാണത്തിനുവേണ്ടി പൊളിച്ചപ്പോള്‍ സമീപത്തെ അങ്കണവാടിയുടെ പുറകുവശവും പൂര്‍മാണയി പൊളിച്ചുനീക്കി. ഇതോടെ കുട്ടികള്‍ പെരുവഴിയിലായിരിക്കുകയാണ്.
മറ്റു അങ്കണവാടികളിലെ കെട്ടിടത്തിന്റെ തകര്‍ച്ച കുട്ടികളെ ഭീതിയിലാഴ്ത്തുന്നു. അരൂക്കുറ്റി, പാണാവള്ളി പഞ്ചായത്തിലെ നിരവധി അങ്കണവാടികളാണ് തകര്‍ന്ന് നില്‍ക്കുന്നത്. മേല്‍ക്കൂരകള്‍ തകര്‍ന്ന് ചോര്‍ന്നൊലിക്കുകയും വെള്ളം തളംകെട്ടി നില്‍ക്കുകയും ചെയ്യുന്നതിനാല്‍ ഭീതിയോടെയാണ് കുട്ടികള്‍ അങ്കണവാടികളില്‍ ഇരിക്കുന്നത്.
അരൂക്കുറ്റി പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ 113ാം നമ്പര്‍ അങ്കണവാടിയും പതിമൂന്നാം വാര്‍ഡ് 179ാം നമ്പര്‍ അങ്കണവാടിയിലെയും കുട്ടികളാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. അങ്കണവാടി പുതുക്കിപ്പണിയാന്‍ കരാര്‍ കൊടുത്തിരിക്കുന്നതിനിടയിലാണ് റോഡ് കരാറുകാരന്‍ അങ്കണവാടി പൊളിച്ചത്. പുതുക്കിപ്പണിയാന്‍ വച്ചിരുന്ന പുതിയ ഷീറ്റുകളും മറ്റ് ഉപകരണവും പൂര്‍ണമായും നശിപ്പിച്ചു. സംഭവം അറിഞ്ഞ് നാട്ടുകാര്‍ പ്രതിഷേധവുമായി രാഗത്ത് വന്നതോടെ കുട്ടികള്‍ അടുത്തൊരു വീട്ടിലിരുന്നാണ് ഇപ്പോള്‍ പഠിക്കുന്നത്. ഏഴാം വാര്‍ഡിലെ അങ്കണവാടിയും തകര്‍ന്നിരിക്കുകയാണ്. കെട്ടിടത്തിന്റെ മേല്‍ക്കൂരയും ഭിത്തിയും തറയും തൂണുകളും തകര്‍ന്നു.
സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ വാടകകെട്ടിടത്തിലാണ് കുട്ടികള്‍ ഇരിക്കുന്നത്. പാണാവള്ളി പഞ്ചായത്തിലെ പന്ത്രണ്ടാംവാര്‍ഡിലെ 44ാം നമ്പര്‍ അങ്കണവാടി കെട്ടിടം തകര്‍ച്ച നേരിട്ടിട്ട് വര്‍ഷങ്ങളായി. ഇവിടെയുള്ള കുട്ടികളെ വീടുകളിലെ വാടക മുറികളിലാണ് ഇരുത്തിയിരിക്കുന്നത്. ഓരോ പ്രാവശ്യവും ടീച്ചര്‍മാര്‍ വാടക കെട്ടിടത്തിനായി അലയുന്ന സ്ഥിതിയാണുള്ളത്. സ്വന്തമായി സ്ഥലവും കെട്ടിടവുമില്ലാത്തവരാണ് കൂടുതലും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമേയാണ് കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് വാടക കെട്ടിടത്തെ ആശ്രയിച്ചിട്ടുള്ളത്.തകര്‍ന്ന അങ്കണവാടി കെട്ടിടങ്ങള്‍ പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട് നാട്ടുകാരും രക്ഷകര്‍ത്താക്കളും പലതവണ പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനങ്ങളും പരാതികളും നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായട്ടില്ല. അതത് വാര്‍ഡിലെ മെമ്പര്‍മാരും ബന്ധപെട്ടവരുമായി ചര്‍ച്ച നടത്തിയെങ്കിലും യാതൊരുനടപടിയും ഉണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."