HOME
DETAILS
MAL
ആത്മനിര്‍വൃതിയില്‍ റമദാനിലെ ആദ്യ വെള്ളി
backup
June 02 2017 | 20:06 PM
മലപ്പുറം: വ്രതവിശുദ്ധിയില്‍ കടന്നെത്തിയ റമദാനിലെ ആദ്യ വെള്ളിയാഴ്ചയില്‍ പ്രാര്‍ഥനാനിര്‍ഭരരായി വിശ്വാസികള്‍. ഇന്നലെ പള്ളികള്‍ ആത്മീയ മുഖരിതമായി. മനസും ശരീരവും ദൈവികമാര്‍ഗത്തില്‍ സമര്‍പ്പിച്ചു വിശ്വാസികള്‍ ഖുര്‍ആന്‍ പാരായണത്തിലും പ്രാര്‍ഥനകളിലുമായി ഏറെനേരം മുഴുകി.
ഹൃദയവിശുദ്ധിയോടെ നോമ്പിന്റെ ചൈതന്യം കാത്തുസൂക്ഷിക്കാനും ആരാധനകളാല്‍ രാപ്പകലുകള്‍ ധന്യമാക്കാനും ഇമാമുമാര്‍ ഉദ്‌ബോധിപ്പിച്ചു. നഗരങ്ങളിലുള്‍പ്പെടെ ജുമാ മസ്ജിദുകളെല്ലാം വിശ്വാസികളാല്‍ നിറഞ്ഞിരുന്നു.
പലയിടങ്ങളിലും പള്ളിക്കു പുറത്തേക്കു നിസ്‌കാരത്തിനുള്ള നിര നീണ്ടു. ആതുര സേവനത്തിനായി എസ്.കെ.എസ്.എസ്.എഫ് സഹചാരി റിലീഫിലേക്കുള്ള ഫണ്ട് ശേഖരണവും ഇന്നലെ പള്ളികളില്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."