സഊദി സാമ്പത്തികമായി മുന്നോട്ട് തന്നെ; കൂടുതല്‍ പ്രതീക്ഷ നല്കി ഐ എം എഫ്
റിയാദ്: സഊദി സാമ്പത്തിക രംഗം കൂടുതല്‍ ശക്തിയേകി ഐ എം എഫ് റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങള്‍ സാമ്പത്തികമായി പിന്നോട്ട് പോകുമെന്ന പ്രവചനം ഐ എം എഫ് നടത്തുമ്പോള്‍ തന്നെയാണ് സഊദി അറേബ്യയുടെ സാമ്പത്തിക രംഗം കൂടുതല്‍ വളര്‍ച്ചാ നിരക്ക് കൈവരിക്കുന്നതെന്നു അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
സഊദി സാമ്പത്തിക രംഗത്ത് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാണ് അന്താരാഷ്ട്ര നാണയ നിധിയുടെ റിപ്പോര്‍ട്ട്. ഐ എം എഫിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷവും അടുത്ത് വര്‍ഷവും 2.4 ശതമാനം വരെ കൂടുതല്‍ വളര്‍ച്ച സഊദി കൈവരിക്കും. ഇന്തോനേഷ്യയിലെ ബാലിയില്‍ ആരംഭിക്കുന്ന ഐ.എം.എഫ്, ലോക ബാങ്ക് വാര്‍ഷിക സമ്മേളനങ്ങളുടെ മുന്നോടിയായാണ് അന്തരാഷ്ട്ര നാണയ നിധി ഏറ്റവും പതിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
സഊദി അറേബ്യ ഈ വര്‍ഷം 2.2 ശതമാനവും അടുത്ത വര്‍ഷം 2.4 ശതമാനവും കൂടുതല്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, ആഗോള തലത്തില്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് താഴേക്ക് പോകുമെന്നും ഒട്ടുമിക്ക വികസ്വര രാജ്യങ്ങളുടെയും വളര്‍ച്ചയെ ഇത് ബാധിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
ഇതിനിടയിലും സഊദിയുടെ വളര്‍ച്ച രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയാണ് വ്യക്തമാക്കുന്നത്. വിഷന്‍ 2030 പദ്ധിക്ക് അനുസൃതമായി രാജ്യം നടപ്പിലാക്കി വരുന്ന സാമ്പത്തിക പരിഷ്കാരങ്ങള്‍ ഫലപ്രദമാണെന്ന് വ്യക്തമാക്കുന്നതാണെന്നും സഊദിയുടെ പുരോഗതി അടയാളപ്പെടുത്തുന്ന പ്രാഥമിക റിപ്പോര്‍ട്ടാണിതെന്നും സഊദി ധനകാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ അല്‍ജദ്ആന്‍ അഭിപ്രായപ്പെട്ടു.
ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി20 കൂട്ടായ്മയിലെ ധനകാര്യ മന്ത്രിമാരുടെ സമ്മേളനത്തില്‍ സഊദി സംഘത്തിന് മുഹമ്മദ് അല്‍ജദ്ആന്‍ നേതൃത്വം നല്‍കും. അന്താരാഷ്ട്ര നാണയനിധിയും ലോക ബാങ്കും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."