HOME
DETAILS

  
backup
June 02 2017 | 20:06 PM

343092-2

 

തലശ്ശേരി: തലശ്ശേരി നഗരസഭയില്‍ പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ ഭാഗമായി വ്യാപാരികളും ആരോഗ്യ വിഭാഗവും കൊമ്പു കോര്‍ക്കുന്നു.
നിരോധനം ലംഘിച്ച് പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ കൈവശം വെക്കുകയും വില്‍പന നടത്തുകയും ചെയ്യുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാനാണ് നഗരസഭയുടെ നീക്കം. കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തില്‍ നടത്തിയ റെയ്ഡില്‍ രണ്ടര ക്വിന്റലിലേറെ നിരോധിത ക്യാരി ബാഗുകള്‍ പിടിച്ചെടുത്തതായി നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. കഴിഞ്ഞ ഏപ്രില്‍ 12ന് നിരോധനം നിലവില്‍ വന്നെങ്കിലും മെയ് അവസാനത്തോടെയാണ് തലശ്ശേരി നഗരത്തില്‍ തീരുമാനം പ്രാബല്യത്തില്‍ വന്നത്. നഗരത്തിലുള്ള വ്യാപാരികളില്‍ 20 ശതമാനം പേര്‍ ഇതിനോട് സഹകരിക്കുന്നില്ലെന്നും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു.
അന്യ സംസ്ഥാനങ്ങളില്‍ നിന്നു പ്രിന്റ് ചെയ്ത് കൊണ്ട് വന്ന ക്യാരി ബാഗുകള്‍ സ്റ്റോക്ക് തീരുന്നതുവരെ വിറ്റഴിക്കുമെന്നും ചില വ്യാപാരികള്‍ ഭീഷണി മുഴക്കിയതായും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ നില്‍പ്പന നടത്തുന്ന കടകളില്‍ വീണ്ടും പരിശോധന നടത്തുമെന്നും പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പിടിക്കപ്പെട്ടാല്‍ കടകളുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നും നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു. അതേസമയം പ്ലാസ്റ്റിക്ക് നിരോധനം മത്സ്യ മാര്‍ക്കറ്റ് പോലുള്ള സ്ഥലങ്ങളില്‍ ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. നിരോധനം ശക്തമാക്കുന്നത് വ്യാപരികളും നഗരസഭയും തമ്മിലുള്ള ശീതസമരത്തിന് വഴിയൊരുക്കുമെന്നുറപ്പാണ്. കഴിഞ്ഞ ദിവസം മത്സ്യ മാര്‍ക്കറ്റില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ പിടിച്ചെടുക്കാനെത്തിയ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുമായി വ്യാപാരികള്‍ കൈയ്യാങ്കളിയുടെ വക്കോളമെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ..; വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതില്‍ സുരേഷ് ഗോപി

Kerala
  •  3 months ago
No Image

വന്ദേമെട്രോ ഇനി ' നമോ ഭാരത് റാപിഡ് റെയില്‍; ഉദ്ഘാടനത്തിന് മുന്‍പ് പേര് മാറ്റം

National
  •  3 months ago
No Image

തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസിന് പുതിയ കോച്ചുകള്‍ വരുന്നു

Kerala
  •  3 months ago
No Image

തിരുവനന്തപുരത്ത് പൊലിസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

ബീഫ് പാകം ചെയ്തതിന് ഏഴ് വിദ്യാർഥികളെ ഗവ. കോളേജ് ഹോസ്റ്റലിൽനിന്നു പുറത്താക്കി; 14,000 രൂപ പിഴയും ചുമത്തി

National
  •  3 months ago
No Image

നിപ: മലപ്പുറത്ത് കണ്‍ട്രോള്‍ റൂം തുറന്നു; രോഗലക്ഷണമുള്ള 10 പേരുടെ സാമ്പിള്‍ പരിശോധിക്കും

Kerala
  •  3 months ago
No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം;അജ്മലും ഡോ.ശ്രീക്കുട്ടിയും അറസ്റ്റില്‍, കാറില്‍ മൂന്നാമതൊരാളുകൂടി?

Kerala
  •  3 months ago
No Image

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ്; മലയാള സിനിമയില്‍ ഒരു സംഘടന കൂടി 

Kerala
  •  3 months ago
No Image

മലപ്പുറം മമ്പാട് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് ചെറിയമ്മയും കുഞ്ഞും മരിച്ചു

Kerala
  •  3 months ago
No Image

പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരെ അഞ്ചാം തവണ ചര്‍ച്ചക്ക് വിളിച്ച് മമത; അവസാന ക്ഷണമെന്നും മുഖ്യമന്ത്രി

National
  •  3 months ago