നെഞ്ചുരോഗ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം നാളെ
മലപ്പുറം: മലപ്പുറം ചെസ്റ്റ് ക്ലബിന്റെയും എം.ഇ.എസ് മെഡിക്കല്‍ കോളജ് നെഞ്ച്രോഗ ചികിത്സാ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഇടക്കാല സംസ്ഥാന സമ്മേളനം നാളെ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശ്വാസകോശരോഗ ചികിത്സയിലെ ന്യൂതന സമ്പ്രദായങ്ങളെ കുറിച്ചും എം.ഡി.ആര്, എക്സ്.ഡി.ആര്, ടി.ബി തുടങ്ങിയ രോഗങ്ങളെ സംബന്ധിച്ചുള്ള ചര്‍ച്ചകളും സെമിനാറുകളും നടക്കും. ഒബ്സ്ട്രക്റ്റീവ്സ് സ്ലീപ് അപ്നിയ, കൂര്‍ക്കംവലി തുടങ്ങിയ രോഗങ്ങളെ കുറിച്ചും സംവാദങ്ങള്‍ നടക്കും. ഇന്റര്‍വെന്‍ഷനല്‍ പള്മണോളജിയിലെ ന്യൂതന പ്രവണതകളും സമ്മേളനത്തില്‍ ചര്‍ച്ചാ വിഷയമാവും.
എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ: പി.എ ഫസല്‍ഗഫൂര്‍ ഉദ്ഘാടനം ചെയ്യും. പി.സി.സി.എം സംസ്ഥാന പ്രസിഡന്റ് ഡോ. എ. അമീര്‍ അധ്യക്ഷനാവും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് മുന്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. രവീന്ദ്രന് മുഖ്യപ്രഭാഷണം നടത്തും. ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്മാന് ഡോ. എന്‍. സുഹൈല്‍, സെക്രട്ടറി ഡോ. ജോജോ പോംസണ്‍, ചെസ്റ്റ് ക്ലബ് ഫൗണ്ടേഷന് പ്രസിഡന്റ് ഡോ. സി.എം ഗോപിനാഥ്, ഡോ. അബ്ദുസമദ് പള്ളിയാലില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."