HOME
DETAILS
MAL
പയ്യന്നൂരിന് അഭിമാനമായി പി.വി കുഞ്ഞികൃഷ്ണന്
backup
October 13 2018 | 03:10 AM
പയ്യന്നൂര്‍: കേരള ഹൈക്കോടതിയുടെ നീതി പീഠത്തിലേക്ക് കോറോം സ്വദേശിയും എത്തുമ്പോള്‍ ജന്മനാടിന് ഇത് അഭിമാനനേട്ടം. കേരള ഹൈക്കോടതി ജഡ്ജിയായി കൊളീജിയം ശുപാര്‍ശ ചെയ്തതോടെയാണ് കോറോം സ്വദേശി പുല്ലേരി ഇല്ലത്തെ പി.വി കുഞ്ഞികൃഷ്ണന് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നീതിപീഠത്തില്‍ ന്യായാധിപനായി എത്തുന്നത്.
കോറോം ദേവീസഹായം യു.പി സ്കൂളിലാണ് പ്രൈമറി വിദ്യാഭ്യാസം നേടിയത്. തുടര്‍ന്ന് കോറോം ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ ഹൈസ്കൂള്‍ പഠനം.
പയ്യന്നൂര്‍ കോളജില്‍ ഡിഗ്രി പഠനത്തിന് ശേഷം തിരുവനന്തപുരം ലോ അക്കാദമിയില്‍ നിയമപഠനം. കേരള ഹൈക്കോടതിയില്‍ നിരവധി വര്‍ഷങ്ങള്‍ നീണ്ട അഭിഭാഷക പരിചയത്തിനൊടുവിലാണ് ജഡ്ജിയായി നിയമനം ലഭിക്കുന്നത്. നീതയാണ് ഭാര്യ. മക്കള്‍: സുമന്, സുനയന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."