HOME
DETAILS

ചന്ദ്രനിലേക്ക് പോകാന്‍ ടിക്കറ്റും കാത്തിരിക്കുകയായിരുന്നു, കഷ്ടമായിപ്പോയി; ആ അധ്യായം അടച്ചുവെന്ന ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയെ പരിഹസിച്ച് അടൂര്‍

  
backup
August 07 2019 | 09:08 AM

adoor-gopalakrishnan-mocks-ps-sreedharan-pillai-07-08-2019

 

തിരുവനന്തപുരം: ചന്ദ്രനിലേക്ക് അയക്കുമെന്ന പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, അത് അടഞ്ഞ അധ്യായമാണെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയെ കളിയാക്കി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത്. ജയ് ശ്രീറാം കൊലവിളിയായി ഉപയോഗിക്കുന്നതിനെതിരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടൂര്‍ കത്തെഴുതിയത്. ഇതിനു പിന്നാലെ, അടൂരിനെ ചന്ദ്രനിലേക്ക് അയക്കണമെന്ന പ്രസ്താവനയുമായി ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞത് വിവാദമായിരുന്നു.

ചന്ദ്രനിലേക്ക് പോകാന്‍ തയ്യാറായി ടിക്കറ്റും കാത്തിരിക്കുകയായിരുന്നു, ആ അധ്യായം മടക്കിയെന്ന് അവരുടെ തന്നെ നേതാവ് പറഞ്ഞത് കഷ്ടമായി പോയെന്നും അടൂര്‍ പറഞ്ഞു.

അമ്പിളിമാമനോട് കുഞ്ഞുനാള്‍ മുതല്‍ക്കെ വൈകാരിക ബന്ധമുണ്ട്. കുഞ്ഞുങ്ങള്‍ കരയുമ്പോള്‍ അമ്പിളിമാമനെ കാണിച്ചാണ് അമ്മമാര്‍ സാന്ത്വനപ്പെടുത്താറ്. അങ്ങനെയുള്ള സ്ഥലത്തേക്ക് പോകാന്‍ സാധിക്കുന്നത് വലിയ ഭാഗ്യമല്ലേ എന്ന് അടൂര്‍ ചോദിക്കുന്നു. ആരേയും കുറ്റം പറയാനോ, ഭരണത്തെ ചോദ്യം ചെയ്യാനോ അല്ല പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. രാമനാമം കൊലവിളിയായി ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാണിക്കാനായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. പിന്നെയും എന്ന തന്റെ തിരക്കഥാ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് അടൂരിന്റെ പ്രതികരണം.

സാധുക്കളെ കൂട്ടംകൂടി അടിച്ചുകൊല്ലുന്നത് കണ്ടുനില്‍ക്കാനാവില്ല. രാമനെ അറിയാത്തവരും, രാമായണം വായിക്കാത്തവരുമാണ് ഇതിന് പിന്നില്‍. ഇഷ്ടമില്ലാത്ത കാര്യം പറയുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തരുത്. ഇത്തരം മനോഭാവങ്ങള്‍ക്കെതിരെ കേരളം ഒറ്റകെട്ടായി നിലകൊള്ളുന്നു എന്നത് സന്തോഷകരമാണെന്നും അടൂര്‍ പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടി': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago