HOME
DETAILS
MAL
ആടുകളെ തെരുവുനായകള്‍ കടിച്ചു കൊന്നു
backup
August 01 2016 | 19:08 PM
കോതമംഗലം: വെണ്ടുവഴിയില്‍ നാല് ആടുകളെ തെരുവ്‌നായകള്‍ കടിച്ചു കൊന്നു. ഞായറാഴ്ച രാത്രിയിലാണ് വീടിനോട് ചേര്‍ന്ന് കെട്ടിയിട്ട ആടുകളെ തെരുവുനായകള്‍ ആക്രമിച്ച് കൊന്നത് . വെണ്ടുവഴി പാറയ്ക്കല്‍ മറിയക്കുട്ടി , പൊട്ടയ്ക്കല്‍ തോമസ് എന്നിവര്‍ വളര്‍ത്തിയിരുന്ന ആടുകളാണ് ചത്തത്.
ആടിന്റെ കരച്ചിലും ബഹളവും കേട്ട് വീട്ടുകാര്‍ ഉണര്‍ന്നെത്തുമ്പോഴേയ്ക്കും ആടുകള്‍ ചത്തിരുന്നു.
വെണ്ടു വഴി, 314 , ഇരമല്ലൂര്‍ , പൂമറ്റം കവല, ചെറുവട്ടൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ തെരുവുനായ്ക്കളുടെ ആക്രമണം നിരന്തരം തുടരുന്ന സാഹചര്യത്തില്‍ പഞ്ചായത്ത്, നഗരസഭ അധികൃതരും മൃഗസംരക്ഷണ വകുപ്പും സത്വര നടപടികള്‍ കൈക്കൊള്ളണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."