മരിച്ചെന്നു റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് പെന്ഷന് മുടങ്ങിയതായി പരാതി
നടുവണ്ണൂര്‍: മരിച്ചെന്ന് തെറ്റായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പെന്ഷന് മുടങ്ങിയതായി പരാതി. പരേതനായ കരുവണ്ണൂര്‍ അഴകത്ത് രാഘവന് മാസ്റ്ററുടെ ഭാര്യ തങ്കമ്മക്കാണു മൂന്നു മാസമായി പെന്ഷന് കിട്ടാതായത്.
കഴിഞ്ഞ 20 വര്‍ഷത്തോളമായി നടുവണ്ണൂര്‍ പോസ്റ്റ് ഓഫിസിനു കീഴിലുള്ള കരുവണ്ണൂര്‍ ബ്രാഞ്ച് പോസ്റ്റ് ഓഫിസില്‍ നിന്നാണു പെന്ഷന് ലഭിച്ചുകൊണ്ടിരുന്നത്. പെന്ഷന് മുടങ്ങിയതിന്റെ കാരണമന്വേഷിച്ച് പേരാമ്പ്ര ട്രഷറിയില്‍ എത്തിയപ്പോഴാണ് തങ്കമ്മ മരിച്ചുവെന്ന തെറ്റായ വിവരം അറിയുന്നത്.
ജീവിച്ചിരിക്കുന്ന തന്നെക്കുറിച്ച് മരിച്ചുവെന്ന റിപ്പോര്‍ട്ട് നല്കി പെന്ഷന് മുടക്കിയ അധികൃതര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും പെന്ഷന് കുടിശ്ശിക സഹിതം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തങ്കമ ജില്ലാ ട്രഷറി ഓഫിസര്‍ക്കും ജില്ലാ പോസ്റ്റല്‍ സൂപ്രണ്ടിനും പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."