HOME
DETAILS
MAL
വിദ്വേഷ പ്രചാരണങ്ങള്‍ക്ക് യു.എസില്‍ സ്ഥാനമില്ലെന്ന് ട്രംപ്
backup
August 07 2019 | 19:08 PM
വാഷിങ്ടണ്‍: വിദ്വേഷ പ്രചാരണങ്ങള്‍ക്ക് യു.എസില്‍ സ്ഥാനമില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ടെക്സാസിലും ഓഹിയോയിലും ഉണ്ടായ വെടിവയ്പില്‍ 29 പേര് മരിക്കാനിടയായ സാഹചര്യത്തിലാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്. തോക്ക് നിയന്ത്രണ പരിഷ്കാരങ്ങള്‍, കൂട്ടക്കൊല ചെയ്യുന്നവര്‍ക്ക് വധശിക്ഷ തുടങ്ങിയവ ഉറപ്പാക്കാനുള്ള നിയമ നിര്‍മ്മാണങ്ങള്‍ എന്നിവ നടത്തുമെന്നും ട്രംപ് പറഞ്ഞു. ടെക്സസിലും ഒഹായോവിലുമുണ്ടായ ആക്രമണങ്ങള്‍ക്കുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മാനസിക പ്രശ്നമാണ്. ഒരൊറ്റ ശബ്ദത്തില്‍, വര്‍ഗ്ഗീയതയെയും വെള്ളക്കാരുടെ ആധിപത്യത്തെയും അപലപിക്കണം. ഈ ദുഷിച്ച പ്രത്യയശാസ്ത്രങ്ങളെ പരാജയപ്പെടുത്തണം. വിദ്വേഷത്തിന് അമേരിക്കയില്‍ സ്ഥാനമില്ല- ട്രംപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."