പ്രതീക്ഷയോടെ നെല്‍കര്‍ഷകര്‍ രണ്ടാം വിളക്കൊരുങ്ങുന്നു
പെരുങ്ങോട്ടുകുര്‍ശ്ശി: ജില്ലയിലെ നെല്‍കര്‍ഷകര്‍ പ്രതീക്ഷയുടെ വിളവെടുപ്പിനായിരണ്ടാംവിളക്കൊരുങ്ങുന്നു. കിഴക്കന്‍ മേഖലയുള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ കര്‍ഷകര്‍ രണ്ടാംവിളയ്ക്കായുള്ള ഞാറ്റടി തയ്യാറാക്കാന്‍ തുടങ്ങിക്കഴിഞ്ഞു. കൊയ്തത്ത് കഴിഞ്ഞ പാടങ്ങള്‍ ഉഴുതൊരുക്കി മധ്യകാലമൂപ്പുള്ള ഉമ, ജ്യോതി, വിത്തുകളാണ് ഉപയോഗിക്കുന്നത്. രണ്ടു ദിവസത്തോളം വെള്ളത്തില്‍ കുതിര്‍ത്ത വിത്തുകള്‍ മുല പൊട്ടുന്നതിനായി ചാക്കുകളില്‍ കെട്ടി സൂക്ഷിച്ചാണ് ഞാറ്റടി തയ്യാറാക്കുന്നത്. വിത്തുകള്‍ പാകി ഏകദേശം 20 ദിവസം കഴിഞ്ഞാല്‍ പിന്നെ പറിച്ചു നടീല്‍ തുടങ്ങും.
കാലാവസ്ഥ അനുകൂലമാവുകയാണെങ്കില്‍ നവംബര്‍ ആദ്യവാരം തന്നെ കര്‍ഷകര്‍ക്ക് പറിച്ചു നടല്‍ സാധ്യമാകും. എന്നാല്‍ ഡാമുകളിലെ വെള്ളത്തെമാത്രം ആശ്രയിച്ച് നടണമെങ്കില്‍ ഇനിയും ഇക്കാലയളവില്‍ ഒന്നോ രണ്ടോ മഴയെങ്കിലും ലഭിക്കണമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ജില്ലയിലെ മിക്കയിടങ്ങളിലും വയലുകള്‍ ഉഴുതുമറിച്ചും വരമ്പുകള്‍ ബലപ്പെടുത്തിയും നിരത്തിയുമെല്ലാം പാകമാക്കി ഇടുകയാണിപ്പോള്‍. നടീല്‍ യന്ത്രങ്ങളുപയോഗിച്ചാണ് മിക്കയിടത്തുമിപ്പോള്‍ നടീല്‍ നടത്തുന്നത്. നെല്ലുസംഭരണത്തിന്റെ കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ സജീവമായതോടെ ഇപ്പോള്‍ കര്‍ഷകരും ഏറെ ആശ്വാസത്തിലാണ്. ജില്ലയിലെ കൃഷിഭവനുകള്‍ മുഖേന കര്‍ഷകര്‍ക്കുള്ള വിത്ത് വിതരണവും തുടങ്ങിലതോടെ രണ്ടാംവിളസജീവമാവുകയാണ്. അപ്രതീക്ഷിതമായുണ്ടായ പ്രളയവും അതിനെതുടര്‍ന്നുണ്ടായ ഓല കരിച്ചിലും ഒന്നാംവിളയെ പ്രതികൂലമായി ബാധിച്ചത് കര്‍ഷകരില്‍ ദുരിതം തീര്‍ത്തിരുന്നു.
ജില്ലയിലെ രണ്ടാംവിള കൂടുതലും അണക്കെട്ടുകളെയാശ്രയിച്ചാണെന്നിരിക്കെ നിലവില്‍ അണക്കെട്ടുകളെല്ലാം ജലസമൃദ്ധിയായിരിക്കുന്നതും കര്‍ഷകരുടെ മനം നിറച്ചിരിക്കുകയാണ്. മുന്‍വര്‍ഷങ്ങളെയപേക്ഷിച്ച് നിലവിലെ ഇന്ധനവില വര്‍ദ്ധനയും മറ്റിതര സൈങ്കേതിക പ്രശ്‌നങ്ങളും കാര്‍ഷിക മേഖലയിലെ ഉല്പാദനചെലവുകള്‍ വര്‍ദ്ധിച്ചത് കര്‍ഷകരെ ദുരിതത്തിലാക്കിയിരുന്നു.
ഇന്ധനവില വര്‍ദ്ധനവില്‍ കാര്‍ഷികാവശ്യങ്ങള്‍ക്കായി കൊണ്ടുവരുന്ന ട്രാക്ടറിന് മണിക്കൂറിന് 900 രൂപയും കൊയ്ത്തു യന്ത്രത്തിനു 2100 രൂപയുമായി ഉയര്‍ന്നത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്. കാര്‍ഷിക മേഖലയില്‍ മതിയായ തൊഴിലാളകളെ കിട്ടാത്തതും യന്ത്രങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ചിലവുകളിലെ വര്‍ദ്ധനവും കാര്‍ഷികമേഖലയെയും തളര്‍ത്തിയിരിക്കുകയാണ്. ജില്ലയിലെ നെല്‍പാടങ്ങള്‍ ഭൂരിഭാഗവും റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ നികത്തികഴിഞ്ഞുവെങ്കിലും അവശേഷിക്കുന്നതില്‍ ഇഞ്ചി, വാഴ, തെങ്ങ് പോലുള്ള കൃഷികള്‍ ഇഷ്ടികക്കളങ്ങള്‍ക്കും വഴിമാറുകയാണ്. അനുദിനം മാറിമറിയുന്ന സാമ്പത്തിക വ്യവസ്ഥിതികളും.
ഇന്ധനവില വര്‍ദ്ധനവും തൊഴിലാളികളുടെ അഭാവവും നെല്ലറയുടെ നാടായ പാലക്കാട് ജില്ലയില്‍ നെല്‍കൃഷിയുടെ അളവില്‍ കുറവു വരുത്തിയിരിക്കുകയാണ്. ബാങ്കുകളില്‍ നിന്നും വായ്പയെടുത്തും മറ്റും കൃഷിനടത്തുന്നവര്‍ മുന്നോട്ടുപോവാന്‍ പറ്റാത്ത സ്ഥിതിയാണ്. എന്തായാലും പ്രളയകാലത്തിനു ശേഷം തകര്‍ന്നടിഞ്ഞ ജില്ലയിലെ കാര്‍ഷികമേഖലയില്‍ പുത്തനുണര്‍വ്വുമായി രണ്ടാംവിളയില്‍ കര്‍ഷകര്‍ സജീവമായതോടെ കാര്‍ഷികമേഖലയിലും പ്രതീക്ഷയുടെ പൊന്‍കിരണമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."