HOME
DETAILS
MAL
പ്രധാനമന്ത്രി വൈകീട്ട് നാലിന് രാജ്യത്തെ അഭിസംബോധന ചെയ്യും
backup
August 08 2019 | 06:08 AM
ന്യൂഡല്‍ഹി: ജമ്മുകാശ്മിരിനെ വിഭജിക്കുകയും ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കുകയും ചെയ്ത സുപ്രധാന നടപടിക്ക് ശേഷം പ്രധാനമന്ത്രി നേരേന്ദ്ര മോദി ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു. ഇന്ന് വൈകീട്ട് നാലിനാണ് ആള് ഇന്ത്യ റേഡിയോയുടെ പ്രത്യേക സംപേക്ഷണത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക.
രാജ്യസഭയിലും ലോക്സഭയിലും ബില്‍ പാസായി രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ആദ്യപ്രതികരണം വരുന്നത്. നേരത്തേ ബില്‍ സംബന്ധിച്ച് അദ്ദേഹം ട്വിറ്ററില്‍ കുറിപ്പെഴുതിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് 27നാണ് ഇതിനു മുന്‍പ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചത്. പൊതു തിരഞ്ഞെടുപ്പിന് അല്പം മുന്‍പ് ഉപഗ്രഹവേധ മിസൈലായ എ-സാറ്റ് യാഥാര്‍ഥ്യമായതുമായി ബന്ധപ്പെട്ടായിരുന്നു അത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."