മേപ്പാടിക്കടുത്ത് വന്‍ ഉരുള്‍പൊട്ടല്‍: നിരവധിപേരെ കാണാതായതായി റിപ്പോര്‍ട്ട്
കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടിക്കടുത്ത് വന്‍ ഉരുള്‍പൊട്ടലുണ്ടായതായി റിപ്പോര്‍ട്ട്. നിരവധിപേരെ കാണാതായതായാണ് പറയുന്നത്. വൈത്തിരി താലൂക്കില്‍ ഉള്‍പെട്ട മലയോര മേഖലയിലെ കുത്തു മലയിലാണ് ദുരന്തമുണ്ടായിരിക്കുന്നത്. പള്ളിയും അമ്പലവും രണ്ട് ലയങ്ങളും മണ്ണിനിടിയിലായിട്ടുണ്ട്. നിരവധിപേരെക്കുറിച്ച് വിവരമില്ലാത്തതിനാല്‍ ആളപായമുണ്ടോ എന്നകാര്യം സ്ഥിരീകരിക്കാനും സാധിച്ചിട്ടില്ല.
വൈകുന്നേരത്തോടെ കുത്തു മലയില്‍ ഉരുള്‍പൊട്ടി രണ്ടു പേരെ കാണാതായിരുന്നു. വൈകിട്ട് 5.30 ഓടെയാണ് സംഭവം
ഉണ്ടായത്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇവരുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. ഇതിനുശേഷമാണ് വീണ്ടും ദുരന്തമുണ്ടായിരിക്കുന്നത്. ഇവിടെയുള്ള പള്ളി, ക്ഷേത്രം എന്നിവ നിലനില്‍ക്കുന്ന പ്രദേശത്തെ തൊഴിലാളികള്‍ താമസിക്കുന്ന രണ്ട് ലയങ്ങളും കാണാതായതായാണ് പ്രദേശവാസി പറയുന്നത്. ക്ഷേത്രത്തിനും പള്ളിക്കും എന്തു സംഭവിച്ചു എന്നറിവായിട്ടില്ല. ഏകദേശം നാല്‍പതോളം ആളുകള്‍ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് ഒരു ദൃക്‌സാക്ഷിയുടേതായി ലഭിക്കുന്ന വിവരം. എത്രപേരുണ്ടായിരുന്നുവെന്നോ എത്രപേരെ കാണാതായെന്നോ എന്നതിനെക്കുറിച്ച് യാതൊരു സൂചനയും ലഭ്യമായിട്ടില്ല.
ഇവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്കൊന്നും എത്തിപ്പെടാനായിട്ടില്ലെന്നതാണ് സംഭവം സ്ഥിരീകരിക്കുന്നതിന് അധികൃതരെ കുഴക്കുന്നത്. ഭീകര ഉരുള്‍പൊട്ടലാണ് ഇവിടെ ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. നിരവധി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ആര്‍ക്കും ആരൊക്കെ എവിടെയാണെന്നതിനെ കുറിച്ച് ഒരു ധാരണയുമില്ല.
സൈന്യമെത്തിയതിന് ശേഷം മാത്രമെ എന്തെങ്കിലും ചെയ്യാനാവൂ. ഇങ്ങോട്ടുള്ള റോഡുകളെല്ലാം ഗതാഗതം സാധ്യമല്ലാത്ത രീതിയിലാണ്. നിലവില്‍
അതിഭീകരമാണ് ഇവിടുത്തെ സ്ഥിതിയെന്നാണ് ലഭ്യമാകുന്ന വിവരം. ലഭ്യമായ ഒരു വീഡിയോയില്‍ സഹായമഭ്യര്‍ഥിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. വയനാടു നിന്നുള്ള ജനപ്രതിനിധികളും മറ്റും പ്രദേശത്തേക്ക് എത്തിച്ചേരാനിയിട്ടില്ലെന്ന വിവരമാണ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."