HOME
DETAILS

അനധികൃത സ്ഥലം മാറ്റം: പൊലിസ് ഉദ്യോഗസ്ഥര്‍ നിയമ നടപടിക്ക്

  
backup
June 03 2017 | 19:06 PM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%b2

 

കൂറ്റനാട്: പാലക്കാട് ജില്ലാ പൊലിസില്‍ ഈ വര്‍ഷം ഇറങ്ങിയ ജനറല്‍ ട്രാന്‍സ്ഫറില്‍ പത്തോളം പൊലിസുകാരെ വിവിധ കാരണങ്ങള്‍ പറഞ്ഞ് അവര്‍ ആവശ്യപ്പെടാത്ത സ്റ്റേഷനുകളില്‍ നിയമിച്ചതായി പരാതി. ജില്ലാ പൊലിസ് മേധാവി ഇറക്കിയ ഉത്തരവിനു എതിരെ അനധികൃത സ്ഥലംമാറ്റത്തിന് വിധേയരായ പൊലിസ് ഉദ്യോഗസ്ഥര്‍ നിയമ നടപടിക്ക് ഒരുങ്ങുകയാണ്. തൃത്താല, ചാലിശ്ശേരി സ്റ്റേഷന്‍ പരിധിയില്‍ ഉള്ള ഉദ്യോഗസ്ഥരാണ് യാതൊരു വിധ കാര്യ കാരണങ്ങളും ഇല്ലാതെ സ്ഥലം മാറ്റത്തിന് വിധേയരായത്.
ഇവര്‍ ജോലി ചെയ്യുന്ന സ്റ്റേഷനുകളില്‍ നിന്നൊന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇവര്‍ക്കെതിരായ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടില്ല. മേല്‍വിലാസമില്ലാത്ത ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടോ മുന്നോ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സ്ഥാപിത താല്‍പ്പര്യത്തിനു വേണ്ടി മാത്രമാണ് ഈ നടപടിയെന്നാണ് പരാതി. ഇവര്‍ പ്രവര്‍ത്തിയെടുത്തു വരുന്ന സ്റ്റേഷനുകളില്‍ നിന്നും ഇവര്‍ക്കെതിരെ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ പോയിട്ടില്ലെന്നാണ് പൊലിസുകാര്‍ പറയുന്നത്.
ഉത്തരവിറങ്ങിയതിന് ശേഷമാണ് സ്ഥലം ഡി.വൈ.എസ്.പി തന്നെ ഈ കാര്യങ്ങള്‍ അറിയുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി ഇത്തരം ട്രാന്‍സ്ഫറുകള്‍ ഇറങ്ങിയിരുന്നില്ല. സര്‍വീസില്‍ യാതൊരു വിധ റിമാര്‍ക്കുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഉള്ള നടപടിയില്‍ പൊലിസ് വകുപ്പിലെ കീഴ്ഘടകങ്ങളില്‍ അസംപ്തൃപ്തി ഉടലെടുത്തിട്ടുണ്ട്. മേലുദ്യോഗസ്ഥരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി ശിക്ഷണ നടപടികള്‍ കൈക്കൊള്ളുകയും നിരപരാധികളെ ബലിയാടാക്കുകയും ചെയ്യുന്നത് ഇവരുടെ സത്യ സന്ധമായ ജോലിക്ക് മങ്ങലേല്‍പ്പിക്കുന്നു എന്നാണ് ഉദ്യോഗസ്ഥരുടെ ആക്ഷേപം. ദ്രോഹ നടപടിക്കെതിരെ സ്ഥലം മാറ്റത്തിന് വിധേയരായ ഉദ്യോഗസ്ഥര്‍ ഐ.ജിയെക്കണ്ട് പരാതി പറയുകയും ഐ.ജിറിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago