HOME
DETAILS

മെത്രാന്‍കായലിനെ നോക്കി കൊതിക്കേണ്ട; ഭൂമാഫിയക്ക് വീണ്ടും മന്ത്രിയുടെ താക്കീത്

  
backup
August 01 2016 | 19:08 PM

%e0%b4%ae%e0%b5%86%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%a8%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf

കോട്ടയം: മെത്രാന്‍കായല്‍ ഭൂമി കൈവശം വച്ചിരിക്കുന്ന ഭൂമാഫിയയ്‌ക്കെതിരേ വീണ്ടും കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍. ആരും മെത്രാന്‍ കായല്‍ ഭൂമി ദുരുപയോഗം ചെയ്യാമെന്ന് കരുതേണ്ടെന്നും അത്തരക്കാരുടെ ആഗ്രഹങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് നടപ്പാകില്ലെന്നും മന്ത്രി ഓര്‍മിപ്പിച്ചു. നെല്‍വയല്‍ കൈവശമുള്ളവര്‍ മറ്റുചില ആവശ്യങ്ങള്‍ക്കായി നിയമത്തെ കബിളിപ്പിക്കുന്നതിന് ഉദാഹരണമാണ് മെത്രാന്‍ കായലെന്ന് മന്ത്രി കോട്ടയത്ത് പറഞ്ഞു. അസോസിയേഷന്‍ ഓഫ് അഗ്രികള്‍ച്ചറല്‍ ഓഫിസേഴ്‌സ് കേരളയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത്് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 നിയമത്തെ മറികടന്നുകൊണ്ട് സര്‍ക്കാരിനെ കബിളിപ്പിക്കാന്‍ ആരും വിചാരിക്കേണ്ട. മെത്രാന്‍കായലില്‍ ഒരു കമ്പനിക്ക് 15 ഏക്കറില്‍ താഴെ മാത്രം നെല്‍വയല്‍ കൈവശം വെക്കാനേ സാധ്യമാകൂ. ഈ നിയമത്തെ മറികടന്നാണ് ഇവിടെ ചിലര്‍ ഭൂമി കൈവശം വച്ചിരിക്കുന്നത്.   മെത്രാന്‍ കായലില്‍ 80 ലക്ഷം ചെലവാക്കി കൃഷി ഇറക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്‍പോട്ട് വന്നിരിക്കുന്നത് ഭൂമാഫിയയ്ക്കുള്ള താക്കീതുകൂടിയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

35 ഏക്കറിന് വേണ്ടി 80 ലക്ഷം ചെലവാക്കുന്നത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗം. എന്ത് ന്യായീകരണം പറഞ്ഞാലും ഇവിടെ കൃഷിയിറക്കും. മാത്രമല്ല, അടുത്ത വര്‍ഷം 5 കോടി രൂപ ചെലവാക്കി ഇവിടെ സ്ഥിരമായി കൃഷിയിറക്കും. ഇതോടെ മെത്രാന്‍ കായലിലില്‍ കൃഷി മാത്രമാകും സാധിക്കുക എന്ന് ഉടമസ്ഥര്‍ക്ക് വ്യക്തമാകും. നിലവില്‍ ഭൂമി കൈവശം വച്ചിരിക്കുന്ന ഭൂമാഫിയകളും കൃഷി ചെയ്യാന്‍ ബാധ്യസ്ഥരാകുമെന്നും അദ്ദേഹം പറഞ്ഞു.

 സംസ്ഥാനത്തെ കാര്‍ഷിക മാര്‍ക്കറ്റിങ് രീതിയില്‍ മാറ്റം ഉണ്ടാവണമെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ സ്വയം വിമര്‍ശനത്തിന് ഉദ്യോഗസ്ഥര്‍ തയാറാകണം. സംസ്ഥാനത്തിന് മാര്‍ക്കറ്റിങ് വിഭാഗം ഉണ്ടായിട്ടും വേണ്ട നടപടി സ്വീകരിക്കാത്തതാണ് ഇതിന് കാരണം. അതിനാല്‍ തന്നെ   ഉല്‍പാദന വര്‍ധനവിനുവേണ്ടി പണം ചെലവഴിക്കുന്നതിന് മുന്‍പ് മാര്‍ക്കറ്റിങ് സിസ്റ്റം മെച്ചപ്പെടുത്തണം. ഓണത്തിന് മുന്‍പ്  12500 മാര്‍ക്കറ്റ്  രൂപീകരിക്കും. ഇതിനു മുന്നോടിയായി എല്ലാ ജില്ലിയിലെയും മാര്‍ക്കറ്റിങ് രീതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും.   

 2016-2017 വര്‍ഷം കൃഷി വകുപ്പ് നെല്‍ വര്‍ഷമായി ആചരിക്കും. വകുപ്പില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ട്. ഉദ്യോഗസ്ഥരുടെ പ്രായോഗിക പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പുതിയ  മാനദണ്ഡങ്ങള്‍ നിശ്ചയിക്കും.
കൃഷി ഓഫിസര്‍മാര്‍ കര്‍ഷകരുമായി ബന്ധം സ്ഥാപിക്കാന്‍ തയാറാകണം. അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനുള്ള മനസ് കൃഷി ഓഫിസര്‍മാര്‍ക്കുണ്ടാവണമെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ കേരളത്തില്‍ നെല്‍വയലുകള്‍ നിലനില്‍ക്കുന്നതില്‍ കൃഷി ഓഫിസര്‍മാരുടെ പങ്ക് വലുതാണ്. സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളില്‍ എളുപ്പവിദ്യ പാടില്ലെന്നും മന്ത്രി ഓഫിസര്‍മാരെ ഓര്‍മിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  12 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  12 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  12 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  12 days ago
No Image

മഹാരാഷ്ട്ര, ഹരിയാന  തെരഞ്ഞെടുപ്പ് പരാജയം; സമ്പൂര്‍ണ്ണ പുനസംഘടനക്ക് ഒരുങ്ങി കോണ്‍ഗ്രസ്

National
  •  12 days ago
No Image

രാത്രി ബസ് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം ബിഹാര്‍ സ്വദേശി പിടിയില്‍

crime
  •  12 days ago
No Image

നാല് വയസുകാരനെ കൂടെയിരുത്തി 14 കാരൻ കാർ നിരത്തിലിറക്കി; മാതാപിതാക്കൾക്കെതിരെ കേസ്

Kerala
  •  12 days ago
No Image

ചാംപ്യന്‍സ് ട്രോഫി വേദിയില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് ചേര്‍ന്ന ഐസിസി യോഗത്തില്‍ തീരുമാനമായില്ല

Cricket
  •  12 days ago
No Image

ദുബൈയിൽ പാർക്കിങ് നിരക്കിൽ വർധന; പൊതുസ്‌ഥലങ്ങളിൽ നാല് ദിർഹം, പ്രീമിയം ആറ് ദിർഹം, പുതിയ നിരക്ക് മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ

uae
  •  12 days ago