പി.എസ്.സിയിലെ ക്രമക്കേട്: മുല്ലപ്പള്ളി ഗവര്‍ണര്‍ക്ക് നിവേദനം നല്കി
തിരുവനന്തപുരം: പി.എസ്.സി പരീക്ഷയിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഗവര്‍ണര്‍ പി. സദാശിവത്തെ കണ്ട് നിവേദനം നല്കി. പി.എസ്.സി പരീക്ഷാക്രമക്കേടുകളെ സംബന്ധിച്ച് ഒരു ജുഡീഷ്യല്‍ ഓഫിസറെ കൊണ്ട് അന്വേഷിക്കുന്നതിന് രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യണമെന്ന് അദ്ദേഹം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമുണ്ടായ ആശങ്ക ഗവര്‍ണറുടെ ശ്രദ്ധയില്‍ പെടുത്തിയെന്നും ഈ വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ടുവെന്നും ഗവര്‍ണറെ സന്ദര്‍ശിച്ചശേഷം മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
ക്രമക്കേട് കണ്ടെത്തിയ പൊലിസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെടില്ല. നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റില്‍ എത്തിയവരുണ്ട്. അതിനാല്‍ റാങ്ക് ലിസ്റ്റ് പൂര്‍ണമായി റദ്ദാക്കിയാല്‍ അത്തരക്കാരോട് കാണിക്കുന്ന കടുത്ത അനീതിയായിരിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."