അതിര്‍ത്തികളില്‍ അനധികൃത മണല്‍ വില്‍പ്പന കേന്ദ്രങ്ങള്‍ വ്യാപകം
മീനാക്ഷിപുരം: അതിര്‍ത്തികളില്‍ അനധികൃത മണല്‍വില്‍പന കേന്ദ്രങ്ങള്‍ വ്യാപകമാകുന്നു. പാറമണല്‍, പുഴമണല്‍, കരിങ്കല്ലുകള്‍, ഇഷ്ടികകള്‍ എന്നിവയുടെ വില്‍പനയാണ് മീനാക്ഷിപുരം, നടുപ്പുണ്ണി, ഒഴലപതി, വടകരപതി, വേലന്താവളം എന്നീപ്രദേശങ്ങളില്‍ വ്യാപകമായി നടക്കുന്നത്.
ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്രഷറുകളില്‍നിന്നും ക്വാറികളില്‍ നിന്നുമാണ് ഇത്തരം ഖനന ഉല്‍പന്നങ്ങള്‍ ഊടുവഴികളിലൂടെ കൊണ്ടുവന്ന് തമിഴ്‌നാടിനകത്താ കൊണ്ടുപോയി അതിര്‍ത്തിപ്രദേശത്ത് അനധികൃതമായി വില്‍പന നടത്തിവരുന്നത്. തമിഴ്‌നാട്ടിന്റെ ഖനന ഉല്‍പ്പന്നങ്ങളാണെങ്കിലും ജിയോളജിയുടെ പാസുകള്‍ വേണമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഉണ്ടെങ്കിലും ഇവയുടെ പരിശോധനകള്‍ അതിര്‍ത്തികളിലെ ചെക്‌പോസ്റ്റുകളില്‍ നടക്കാറില്ല. പ്രാദേശിക രാഷ്ട്രീയപാര്‍ട്ടികളുടെ ഇടപെടലുകളും പൊലിസിന്റെ പിന്‍തുണയുമാണ് തമിഴ്‌നാട്ടിന്റെ അതിര്‍ത്തിയോടു ചേര്‍ന്ന് 23ലധികം അനധികൃത ഖനനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."