HOME
DETAILS

ഒറ്റപ്പെട്ട് നിലമ്പൂര്‍

  
backup
August 08 2019 | 18:08 PM

%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d


നിലമ്പൂര്‍: മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും. നൂറോളം വീടുകള്‍ വെള്ളത്തിനടിയിലാണ്. നിലമ്പൂര്‍ ടൗണ്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. 980 കുടുംബങ്ങളെ വിവിധ ക്യാംപുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു. നിലമ്പൂരില്‍ 13 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നത്.
കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും ചാലിയാറും കരിമ്പുഴയും പുന്നപ്പുഴയും കരകവിഞ്ഞതോടെ മലയോര മേഖല വെള്ളത്തില്‍ മുങ്ങി. കരുളായി ഉള്‍വനങ്ങളിലും ആഢ്യന്‍പാറയ്ക്ക് സമീപവും കരുവാരക്കുണ്ടും പോത്തുകല്‍ പാതാറിലും ഉരുള്‍പൊട്ടിയതോടെയാണ് വെള്ളപ്പൊക്കമുണ്ടായത്.
എന്നാല്‍, എവിടെയും ആളപായമില്ല. വ്യാഴാഴ്ച അര്‍ധ രാത്രിയോടെ മലവെള്ളപാച്ചിലുണ്ടായതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കാനായി. നിലമ്പൂരിലും കരുളായി, ചാലിയാര്‍, മൂത്തേടം, മമ്പാട്, ചുങ്കത്തറ, വഴിക്കടവ്, എടക്കര പഞ്ചായത്തുകളിലുമാണ് വെള്ളപൊക്കം നാശംവിതച്ചത്. ചിലയിടങ്ങളില്‍ ആളുകള്‍ കുടുങ്ങികിടക്കുന്നതായും വിവരമുണ്ട്. ഇവരെ രക്ഷിക്കാന്‍ രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
നിലമ്പൂര്‍ ഗവ. മാനവേദന്‍ സ്‌കൂളിനു സമീപം റോഡിലെയും ജനതപടിയിലേയും വീടുകളാണ് വെള്ളത്തില്‍ മുങ്ങിയത്. വിവിധ സ്ഥലങ്ങളില്‍ വെള്ളം കയറി 430 ഓളം വീടുകള്‍ക്ക് തകരാറുണ്ടായി.


ചാലിയാര്‍ പുഴയില്‍ നിന്നും നിലമ്പൂര്‍ ടൗണിലെ ജനതപ്പടി, വെളിയംതോട്, കീര്‍ത്തിപ്പടി, മാനവേദന്‍ സ്‌കൂള്‍ റോഡ് എന്നിവിടങ്ങളില്‍ മൂന്നാള്‍പൊക്കത്തില്‍ വെള്ളം കയറിയതോടെയാണ് നിലമ്പൂര്‍ പൂര്‍ണമായും ഒറ്റപ്പെട്ടത്. ഇരു നില വീടുകളുടെ പകുതിയോളം വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വീടുകളും കെട്ടിടങ്ങളും വെള്ളത്തില്‍ മുങ്ങി. നിരവധി സ്ഥലങ്ങളില്‍ ഒരു നില വീടുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഇരുനില വീടുകള്‍ക്ക് മുകളില്‍ അഭയം തേടിയവര്‍ ഭീതിയിലാണ്.
വ്യാപാര സ്ഥാപനങ്ങള്‍ക്ക് കോടികളുടെ നഷ്ടമാണ് സംഭവിച്ചത്. മേഖലയില്‍ രണ്ടുദിവസമായി വൈദ്യുതി നിലച്ചിരിക്കുകയാണ്. ബി.എസ്.എന്‍.എല്‍ ഉള്‍പ്പെടെയുള്ള മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്കുകള്‍ മേഖലയില്‍ നിലച്ചു.
അന്തര്‍ സംസ്ഥാന യാത്രക്കാരും ചരക്ക് വാഹനങ്ങളും നിലമ്പൂര്‍ ടൗണില്‍ കുടുങ്ങി കിടക്കുകയാണ്. കരുളായി, പോത്തുകല്‍, ചാലിയാര്‍ പ്രദേശങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
എടക്കര, കരുളായി, കുറുമ്പലങ്ങോട്, അകമ്പാടം, നിലമ്പൂര്‍, ചുങ്കത്തറ, പുള്ളിപ്പാടം എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ശക്തമായ ഒഴുക്കില്‍ മമ്പാട് ഇരുമ്പുപാലം മുറിഞ്ഞുപോയി. നിരവധി പാലങ്ങളും വെള്ളത്തിനടിയിലായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  2 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  7 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  23 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  32 minutes ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  34 minutes ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  an hour ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  an hour ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  2 hours ago