HOME
DETAILS
MAL
ചാലിയാറില്‍ ജലനിരപ്പുയരുന്നു; തീരത്തുള്ളവരോട് മാറിത്താമസിക്കാന്‍ നിര്‍ദേശം
backup
August 09 2019 | 05:08 AM
ചാലിയാര്‍ പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരത്തുള്ളവരെ മാറ്റി താമസിപ്പിക്കാന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്കി. കൊടിയത്തൂര്‍, കാരശ്ശേരി, ചാത്തമംഗലം പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും ചാലിയാറിന്റെയും കൈ വരികളുടെയും തീരത്തുള്ളവരാണ് മാറി താമസിക്കേണ്ടത്.
പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. മാവൂര്‍, പെരുവയല്‍, തിരുവമ്പാടി, കൂടരഞ്ഞി, ഓമശ്ശേരി പഞ്ചായത്തുകളിലെ ചാലിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."