കല്‍പ്പറ്റയില്‍ 16ന് കര്‍ഷക ദുരിത റാലി
കല്‍പ്പറ്റ: ഹരിതസേന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 16നു കല്‍പ്പറ്റയില്‍ കര്‍ഷക ദുരിത റാലിയും കലക്ടറേറ്റ് ധര്‍ണയും നടത്തും.
കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളുക, പുനര്‍വായ്പകളില്‍ മൂന്ന് വര്‍ഷത്തെ പലിശരഹിത മൊറട്ടോറിയം പ്രഖ്യാപിക്കുക, ജീവിതച്ചെലവിന് ഓരോ കര്‍ഷക കുടുംബത്തിനും മാസം 10,000 രൂപ അനുവദിക്കുക, ധനകാര്യസ്ഥാപനങ്ങളുടെ പീഡനത്തിനു തടയിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് ഹരിതസേന ജില്ലാ പ്രസിഡന്റ് എം. സുരേന്ദ്രന്‍, കോര്‍ഡിനേറ്റര്‍ പി.എന്‍ സുധാകരസ്വാമി, പി ജോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 11ന് പിണങ്ങോട് ജങ്ഷനില്‍ നിന്ന് കലക്ടറേറ്റിലേക്കുള്ള ദുരിതറാലിയില്‍ കെടുതികളില്‍ നശിച്ച വിളകള്‍ വഹിച്ച് നിരവധി കൃഷിക്കാര്‍ അണിനിരക്കും.
പ്രകൃതിക്ഷോഭത്തിന്റ തിക്തഫലങ്ങള്‍ കൂടുതല്‍ അനുഭവിക്കുന്നത് കര്‍ഷകരാണ്. ജില്ലയിലെ കുരുമുളക് കൃഷിയില്‍ 70 ശതമാനവും ദ്രുതവാട്ടത്തിന്റെ പിടിയിലമര്‍ന്നു. കാപ്പികൃഷിയില്‍ ഏകദേശം 50 ശതമാനം നശിച്ചു.
കമുകു തോട്ടങ്ങളെ രോഗം ഗ്രസിച്ചു. എന്നിട്ടും കൃഷിക്കാരെ സഹായിക്കുന്നതിന് സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് റാലിയും ധര്‍ണയും സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."