കെ.എസ്.ആര്.ടി.സി കാന്റീന് തുറക്കാന്‍ നടപടി
സുല്‍ത്താന്‍ ബത്തേരി: കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ അഞ്ചുമാസമായി അടഞ്ഞുകിടന്ന കാന്റീന് തുറക്കാന്‍ തീരുമാനമായി. ഇതുമായി ബന്ധപെട്ട റി ടെണ്ടര്‍ നടപടികള്‍ ഈ മാസം 20ന് നടക്കും.
കഴിഞ്ഞ അഞ്ചുമാസമായി സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെ കാന്റീന് അടഞ്ഞുകിടക്കുകയാണെന്ന് സുപ്രഭാതം വാര്‍ത്തയാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് റീ ടെണ്ടര്‍ നടപടികളുമായി കെ.എസ്.ആര്.ടി.സി രംഗത്തെത്തിയിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 20ന് റീ-ടെണ്ടര്‍ നടക്കും. കാന്റീന് മുന്‍പ് ടെണ്ടര്‍ നടത്തിയിരുന്നുവെങ്കിലും ഡിപ്പോയിലെ ചില തല്പരകക്ഷികളുടെ ഇടപെടല്‍കാരണം കാന്റീന് ടെണ്ടര്‍ പൂര്‍ത്തീകരിച്ച് തുറക്കാന്‍ നടപടിയായില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.
കാന്റീന് മാസങ്ങളോളം അടച്ചിട്ടത് വഴി ഒന്നേകാല്‍ ലക്ഷം രൂപയാണ് കെ.എസ്.ആര്.ടി.സിക്ക് നഷ്ടമായത്.
ഇതിന്പുറമെ ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഡിപ്പോ ജീവനക്കാര്‍ക്കും കാന്റീന് ഇല്ലാത്തത് ബുദ്ധിമുട്ടായിരുന്നു.
കാന്റീന് റീ-ടെണ്ടറിന് പുറമെ ഇതിന് സമീപത്തെ കെ.എസ്.ആര്.ടി.സിയുടെ ഭൂമി പേ-ആന്‍ഡ് പാര്‍ക്കിങിന് നല്‍കാനും തീരുമാനമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."