HOME
DETAILS
MAL
കടലുണ്ടിപ്പുഴയില്‍ സാമൂഹ്യദ്രോഹികള്‍ വിഷം കലര്‍ത്തി
backup
June 03 2017 | 21:06 PM
പരപ്പനങ്ങാടി: പാലത്തിങ്ങല്‍ കടലുണ്ടിപ്പുഴയില്‍ സാമൂഹ്യദ്രോഹികള്‍ വിഷം കലക്കി.
രാത്രികാലങ്ങളില്‍ മീന്‍ പിടിക്കാന്‍ വരുന്നവരാണ് ഈ ക്രൂരത ചെയ്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുഴയുടെ പരിസര പ്രദേശത്തുള്ളവര്‍ അലക്കുവാനും മറ്റും ഇവിടെ നിന്നാണ് വെള്ളം കൊണ്ടുപോയിരുന്നത്. തൊട്ടടുത്തുള്ള പള്ളികളിലേക്കും ഈ പുഴയില്‍ നിന്നാണ് വെള്ളം എടുക്കാറുള്ളത്. വിഷം കലര്‍ന്നതോടെ ഇതൊക്കെ മുടങ്ങിയിരിക്കുകയാണ്. രാത്രിയുടെ മറവില്‍ ഇത്തരം നീചമായ ക്രൂരത ചെയ്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച പരപ്പനങ്ങാടി പൊല്‌സ് സബ് ഇന്‍സ്‌പെക്ടര്‍ എസ് സമീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."