നിരവധി മോഷണക്കേസുകളിലെ പ്രതി മോഷ്ടിച്ച ബൈക്കുമായി പിടിയില്‍
കോഴിക്കോട് മുചുകുന്ന് സ്വദേശി ഷാനിദിനെയാണ് എറണാകുളം നോര്‍ത്ത് പൊലിസ് പിടികൂടിയത്
കൊച്ചി: നിരവധി മോഷണ കേസുകളിലെ പ്രതി മോഷ്ടിച്ച ബൈക്കുമായി പിടിയില്‍. കോഴിക്കോട് മുചുകുന്ന് സ്വദേശി ഷാനിദ് (22) നെയാണ് എറണാകുളം നോര്‍ത്ത് പൊ
ലിസ് പിടികൂടിയത്. കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി കലൂര്‍ റോയല്‍ ബേക്കറിയിലെ ഷട്ടര്‍ പൊളിച്ചു മൂന്നു തവണ ഇയാള്‍ മോഷണം നടത്തിയിരുന്നു.
മോഷണത്തിന് ശേഷം മംഗലാപുരത്തേക്ക് കടന്ന ഇയാള്‍ പി
ന്നീട് തിരിച്ചെത്തി കൊയിലാണ്ടിയില്‍ നിന്നും ഒരു ബൈക്ക് മോഷ്ടിച്ചെടുക്കുകയും അതില്‍ സഞ്ചരിച്ചു കഞ്ചാവ് വില്‍പ്പന നടത്തി വരികയായിരുന്നു. ഇയാളുടെ മൊബൈല്‍ ഓഫ് ആയിരുന്നതിനാല്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തില്‍ ഇയാള്‍ കോഴിക്കോട് ഉള്ളതായി വിവരം ലഭിച്ചു.
നോര്‍ത്ത് പൊലിസ് ഇവിടെ എത്തുകയും സംശയം തോന്നിയ ഇയാള്‍ ബൈക്കുമായി കടന്നു കളയാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ ബൈക്കിലും മറ്റു വാഹനങ്ങളിലുമായി ഇയാളെ പിന്തുടര്‍ന്ന പൊലിസ് സംഘം അതിസാഹസികമായി ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്ത് ഇയാളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഒരു മാസം മുന്‍പ് കൊയിലാണ്ടിയില്‍ നിന്നും ബൈക്ക് മോഷ്ടിച്ച കാര്യവും, മുന്‍പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് പരിചയപ്പെട്ട ചിലരുമായി ചേര്‍ന്ന് എറണാകുളം മാര്‍ക്കറ്റ് റോഡ് ഭാഗത്ത് ഏതാനും മോഷണങ്ങളും നടത്തിയതായി സമ്മതിച്ചു.
അസിസ്റ്റന്റ് കമ്മിഷണര്‍ ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം നോര്‍ത്ത് സി.കെ.കെ.ജെ. പീറ്ററിന്റെ നേതൃത്വത്തില്‍ എസ്.സി.പി.ഒ വിനോദ് കൃഷ്ണ,സി.പി.ഒ അജിലേഷ്, ഇഗ്നേഷ്യസ് എന്നിവരാണ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."