HOME
DETAILS
MAL
നസീറിനെ അക്രമിച്ച കേസില്്വമ വധശ്രമത്തിന് കേസെടുക്കണമെന്ന്
backup
August 01 2016 | 19:08 PM
ഈരാറ്റുപേട്ട: സി.പി.എം പ്രവര്ത്തകന് നടയ്ക്കല്‍ കുന്നുംപുറത്ത് നസീറിനെ അക്രമിച്ച കേസില്‍ വധശ്രമത്തിനു കേസെടുത്ത് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.ചെയര്മാന് പരിക്കൊച്ച് വെള്ളുപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. എട്ടുദിവസമായി കോട്ടയം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ഗുരുതരമായി കഴിയുന്ന നസീറിന്റെ ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. പൊലിസില്‍ നീതി ലഭിക്കുന്നില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാന്‍ യോഗം തീരുമാനിച്ചു.കണ്‍വീനര്‍ ആരിഫ് മാളികയ്ക്കല്‍, അഡ്വ.വി.പി നാസര്‍, പി.എം അബ്ദുല്‍ ഖാദര്‍ ,ഹസീബ് വെളിയത്, മാഹിന്‍ തേവരുപാറ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."