HOME
DETAILS

ഇരുതലമൂരിയുമായി നാലു പേര്‍ പിടിയില്‍

  
backup
October 14 2018 | 06:10 AM

%e0%b4%87%e0%b4%b0%e0%b5%81%e0%b4%a4%e0%b4%b2%e0%b4%ae%e0%b5%82%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81-%e0%b4%aa%e0%b5%87%e0%b4%b0

പുതുക്കാട്: വില്‍പനയ്ക്കായി കൊണ്ടുപോയിരുന്ന ഇരുതലമൂരി പാമ്പുമായി നാലു പേര്‍ പിടിയില്‍.
മലപ്പുറം സ്വദേശികളായ പെരിയമ്പലം തോണികടവത്തത് വീട്ടില്‍ ജെസീര്‍ (34), പെരിന്തല്‍മണ്ണ കക്കരന്‍ വീട്ടില്‍ അബ്ദുല്ല (46), കോട്ടയ്ക്കല്‍ മല്ലപ്പിള്ളി വീട്ടില്‍ ഷംസുദ്ദീന്‍ (49), കുന്നപ്പിള്ളി പൂവ്വക്കാടന്‍ വീട്ടില്‍ അലി (58) എന്നിവരെയാണ് പിടികൂടിയത്. ചാലക്കുടി ഭാഗത്ത് നിന്നും തൃശൂരിലേക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ വരികയായിരുന്ന ഇവരെ ദേശീയപാത മണലിയില്‍വെച്ചാണ് പിടികൂടിയത്. കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് പിടിയിലായത്. ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ നിന്നും പത്ത് ലക്ഷം കൊടുത്ത് ജെസീര്‍ ആണ് പാമ്പിനെ വാങ്ങി തൃശൂരില്‍ എത്തിയത്. തുടര്‍ന്ന് മറ്റ് മൂന്ന് പേരും കൂടി വില്‍പനയ്ക്കായി ശ്രമിക്കവെയാണ് പൊലിസ് പിടികൂടിയത്. 147 സെന്റീമീറ്റര്‍ നീളവും മൂന്ന് കിലോയോളം തൂക്കവും പാമ്പിന് ഉണ്ടെന്ന് വനപാലകര്‍ പറഞ്ഞു. തിന ധാന്യം നിറച്ച ബാഗിലാണ് പാമ്പിനെ സൂക്ഷിച്ചിരുന്നത്. ഇവരുടെ ബാഗില്‍ നിന്നും 18ാം നൂറ്റാണ്ടിലെ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ചെമ്പോല ആധാരവും കണ്ടെടുത്തിരുന്നു. ഇത് ഇവര്‍ വില്‍പ്പനയ്ക്കായി കൃത്രിമമായി നിര്‍മിച്ചതാണെന്ന് അധികൃതര്‍ പറഞ്ഞു. പ്രതികളെയും പാമ്പിനെയും തുടരന്വേഷണത്തിനായി പാലപ്പിള്ളി റെയ്ഞ്ച് ഓഫിസര്‍ക്ക് കൈമാറി. കഴിഞ്ഞ ജൂണ്‍ മാസത്തിലും ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ നിന്നും കായംകുളത്തേയ്ക്ക് കടത്തുകയായിരുന്ന ഇരുതലമൂരിയുമായി മൂന്ന് പേരെ പാലിയേക്കരയില്‍ നിന്നും വനപാലകര്‍ പിടികൂടിയിരുന്നു. പുതുക്കാട് പൊലിസ് എസ്.എച്ച്.ഒ എസ്.പി സുധീരന്‍, എ.എസ്.ഐ ജോഫി, സി.പി.ഒമാരായ രാജേഷ്, സുമേഷ്, എച്ച്.സി ജോയ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണ ഘടന ഉയര്‍ത്തിപ്പിടിച്ച് പ്രിയങ്കയുടെ സത്യപ്രതിജ്ഞ; വയനാടിന്റെ പ്രിയപുത്രി എത്തിയത് കസവുസാരിയണിഞ്ഞ് 

Kerala
  •  17 days ago
No Image

ക്ഷേമപെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ എണ്ണം ഇനിയും കൂടാം; നടപടി ഉടനെന്ന് മന്ത്രി 

Kerala
  •  17 days ago
No Image

മഹാരാഷ്ട്രയിലെ ദയനീയ തോല്‍വി; ഉദ്ദവ് താക്കറെ മഹാവികാസ് വിടുന്നു?; സഖ്യമവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദമെന്ന് റിപ്പോര്‍ട്ട്

National
  •  17 days ago
No Image

നവജാതശിശുവിന് ഗുരുതര വൈകല്യം; സ്‌കാനിങ്ങില്‍ കണ്ടെത്തിയില്ല; ആലപ്പുഴയില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

Kerala
  •  17 days ago
No Image

ലബനാന്‍ ശാന്തമായതോടെ ഗസ്സയിലും വെടിനിര്‍ത്തല്‍ ശ്രമം ഊര്‍ജ്ജിതം; പിന്നില്‍ ഖത്തര്‍; മുഹമ്മദ് ബിന്‍ അബ്ദുര്‍റഹമാന്‍ ഈജിപ്തില്‍

qatar
  •  17 days ago
No Image

പ്രവാചകനിന്ദ നടത്തിയ ഹിന്ദുത്വസന്യാസിക്കെതിരായ ട്വീറ്റിന്റെ പേരില്‍ മുഹമ്മദ് സുബൈറിനെതിരേ കടുത്ത വകുപ്പുകള്‍ ചുമത്തി; ട്വീറ്റ് രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായ നീക്കമെന്ന് യോഗി സര്‍ക്കാര്‍ കോടതിയില്‍

National
  •  17 days ago
No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  17 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  18 days ago