28ാമത് അല്‍ഫോന്‍സ തീര്‍ഥാടനം ആറിന്
ചങ്ങനാശേരി: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹത്തിലേക്കുള്ള 28ാമത് അല്‍ഫോന്‍സാ തീര്‍ഥാടനം ആറിനു നടക്കുമെന്ന് അതിരൂപത മിഷന്‍ലീഗ് ഡയറക്ടര്‍ ഫാ. ഡോ. ജോബി കറുകപറമ്പില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മിഷന്‍ലീഗ് അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രായഭേദമന്യേ പതിനായിരങ്ങള്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കും. രാവിലെ 5.30ന് വെട്ടിമുകള്‍, കട്ടച്ചിറ, പള്ളിക്കുന്ന്, കോട്ടയ്ക്കപ്പുറം എന്നീ സ്ഥലങ്ങളില്‍ നിന്ന് അതിരമ്പുഴ മേഖലയുടെ തീര്‍ഥാടനവും രാവിലെ 5.45ന് പാറേല്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രത്തില്‍ നിന്നു ചങ്ങനാശ്ശേരി മേഖലയുടെ തീര്‍ഥാടനവും രാവിലെ ഏഴിന് പനമ്പാലം സെന്റ് മൈക്കിള്‍സ് ചാപ്പലില്‍ നിന്നും കുടമാളൂര്‍ മേഖലയുടെ തീര്‍ഥാടനവും ആരംഭിക്കും.
കോട്ടയം സി.എം.എസ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്‍ില്‍ നിന്ന് രാവിലെ 8.30 ന് കോട്ടയം, നെടുംകുന്നം, മണിമല, തൃക്കൊടിത്താനം മേഖലകളുടെ തീര്‍ഥാടനങ്ങളും ഉച്ചയ്ക്ക് 12ന് കുറുമ്പനാടം മേഖലയുടെ തീര്‍ഥാടനവും ആരംഭിക്കും. ചങ്ങനാശേരി മേഖലയുടെ തീര്‍ഥാടനം ഉച്ചയ്ക്ക് 1.30 ന് കുടമാളൂര്‍ പള്ളിയില്‍ എത്തിച്ചേരും. ആലപ്പുഴ, എടത്വാ, പുളിങ്കുന്ന്, ചമ്പക്കുളം മേഖലകളിലെ തീര്‍ഥാടകര്‍ വിശുദ്ധ ചാവറയച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന മാന്നാനം ആശ്രമദേവാലയത്തില്‍ രാവിലെ 9.45ന് എത്തി മധ്യസ്ഥപ്രാര്‍ഥനയില്‍ പങ്കെടുത്ത് കുടമാളൂരിലേയ്ക്ക് പദയാത്രയായി നീങ്ങും. തീര്‍ഥാടകര്‍ക്കുള്ള നേര്‍ച്ച ഭക്ഷണം കുടമാളൂര്‍ ഫൊറോന പള്ളിയില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ചുവരെ ക്രമീകരിച്ചിട്ടുണ്ട്.
അമ്പൂരി, തിരുവനന്തപുരം, കൊല്ലം-ആയൂര്‍ മേഖലകളില്‍ നിന്നുള്ള തീര്‍ഥാടകരും വിവിധസമയങ്ങളില്‍ എത്തിച്ചേരും.തീര്‍ഥാടനം ആരംഭിച്ചതിന്റെ രജതജൂബിലി സ്മാരകമായി അതിരൂപതാ ചെറുപുഷ്പ മിഷന്‍ലീഗിന്റെ നേതൃത്വത്തില്‍ ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചിട്ടുള്ള നിര്‍ധനരായ കുട്ടികള്‍ക്ക് ചികിത്സാ സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ'അല്‍ഫോന്‍സാ കാരുണ്യനിധി പദ്ധതിയും രൂപീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."