HOME
DETAILS

ഇ.വി.എം 'ഹാക്കത്തോണ്‍' വെല്ലുവിളി ഫലിച്ചില്ല; വിജയം അവകാശപ്പെട്ട് തെര. കമ്മിഷന്‍

  
backup
June 04 2017 | 00:06 AM

%e0%b4%87-%e0%b4%b5%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%b9%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%b2%e0%b5%8d

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷിനി(ഇ.വി.എം)ലെ ക്രമക്കേട് കണ്ടെത്താനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ സംഘടിപ്പിച്ച 'ഹാക്കത്തോണി'ല്‍ പങ്കെടുത്ത ആര്‍ക്കും ക്രമക്കേട് കണ്ടെത്താനായില്ല. നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍.സി.പി)യും സി.പി.എമ്മും മാത്രമാണ് വെല്ലുവിളി ഏറ്റെടുത്ത് 'ചലഞ്ചി'ല്‍ പങ്കെടുത്തത്. എന്നാല്‍, പങ്കെടുത്ത എല്ലാവരും ഇ.വി.എമ്മില്‍ സംതൃപ്തി പ്രകടിപ്പിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നസീം സെയ്ദി പറഞ്ഞു.
ഇ.വി.എമ്മുകളില്‍ സമ്പൂര്‍ണ സംതൃപ്തി അറിയിച്ച സി.പി.എം ഇത്തരത്തില്‍ ദേശീയവ്യാപകമായി അവബോധ-പ്രദര്‍ശന പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും കമ്മിഷന്‍ അറിയിച്ചു. മഹാരാഷ്ട്രാ മുനിസിപ്പില്‍ തെരഞ്ഞെടുപ്പില്‍ നടന്ന ചില ക്രമക്കേടുകള്‍ മാത്രമാണ് തങ്ങള്‍ക്ക് മെഷിനുകളില്‍ സംശയമുണര്‍ത്തിയതെന്ന് എന്‍.സി.പിയും അറിയിച്ചു. എന്നാല്‍, മഹാരാഷ്ട്രാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ മെഷിനുകളല്ലെന്ന് സെയ്ദി വ്യക്തമാക്കി.
ഇ.വി.എം ചലഞ്ചില്‍ എന്‍.സി.പിയും സി.പി.എമ്മും മൂന്നുവീതം പ്രതിനിധികളെയാണ് പങ്കെടുപ്പിച്ചത്. രാവിലെ പത്തിന് ആരംഭിച്ച പ്രദര്‍ശനം ഉച്ചയ്ക്ക് രണ്ടിന് അവസാനിച്ചു. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ച 14 ഇ.വി.എമ്മുകളാണ് ചലഞ്ചിന് വച്ചിരുന്നത്.
തെരഞ്ഞടുപ്പ് കമ്മിഷന്റെ 'ചലഞ്ചി'ല്‍ നിന്നു മാറിനിന്ന എ.എ.പി സമാന്തരമായി ഇ.വി.എം ഹാക്കിങ് പ്രദര്‍ശനം നടത്തി. പൊതുജനങ്ങളുടെ കൂടി പങ്കാളിത്തത്തിലായിരുന്നു ഇത്. കമ്മിഷന്റെ ഹാക്കിങ് പരിപാടി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹരജി കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞടുപ്പിനും ഡല്‍ഹി മുനിസിപ്പില്‍ തെരഞ്ഞെടുപ്പിനും പിറകെ ബി.എസ്.പിയും ആം ആദ്മി പാര്‍ട്ടിയും വോട്ടിങ് മെഷിനില്‍ ക്രമക്കേട് ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഇതു പിന്നീട് കോണ്‍ഗ്രസ്, സി.പി.എം അടക്കമുള്ള മറ്റു രാഷ്ട്രീയ പാര്‍ട്ടികളും ഏറ്റെടുക്കുകയും പാര്‍ലമെന്റിലടക്കം വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തു.
ഇതില്‍ വോട്ടിങ് മെഷിനുകളുടെ സുതാര്യത വ്യക്തമാക്കിയെങ്കിലും വിവിധ കക്ഷികള്‍ വിമര്‍ശനം തുടര്‍ന്നതോടെയാണ് കമ്മിഷന്‍ ഇ.വി.എം ഹാക്ക് ചെയ്ത് തെളിയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ വെല്ലുവിളിച്ചത്. എന്നാല്‍, 'ഹാക്കത്തോണി'ല്‍ നിശ്ചിത മെഷിനുകള്‍ മാത്രമേ ഉപയോഗിക്കൂവെന്നും മറ്റു മെഷിനുകള്‍ ഉപയോഗിക്കാന്‍ കക്ഷികളെ അനുവദിക്കില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കിയതോടെ എ.എ.പിയും കോണ്‍ഗ്രസും 'ചലഞ്ചി'ല്‍നിന്നു പിന്മാറുകയായിരുന്നു.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  17 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  17 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  17 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  17 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  17 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  17 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  17 days ago