സഹായിക്കുന്നവരെ നിരുത്സാഹപ്പെടുത്താന്‍ പ്രചാരണങ്ങള്‍: അവശ്യ സാധനങ്ങളില്ലാതെ ദുരിതാശ്വാസ ക്യാംപുകള്‍, പിന്നില്‍ സാമൂഹിക വിരുദ്ധരെന്ന് മുഖ്യമന്ത്രി
തിരുനനന്തപുരം: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നവരെ നിരുത്സാഹപ്പെടുത്തിയുള്ള പ്രചാരണങ്ങള്‍ വ്യാപകമായതായി ആക്ഷേപം.
പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെയുമാണ് വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നതെന്ന വലിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്.
ദുരിതമനുഭവിക്കുന്നവരെ രാഷ്ട്രീയക്കണ്ണിലൂടെ നോക്കിക്കണ്ട് രക്ഷാപ്രവര്‍ത്തനങ്ങളുടെ വേഗം കുറക്കാനും ദുരിതാശ്വാസ ക്യാംപുകളില്‍ ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും ലഭ്യമാകാതാകുന്നതോടെ വിഷയം കൂടുതല്‍ വഷളാക്കാനുള്ള ശ്രമങ്ങളുമുണ്ടെന്നും വേണം സംശയിക്കാന്‍.
ഇത്തരം പ്രചാരണങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ചില കേന്ദ്രങ്ങളില്‍ നിന്ന് മനപൂര്‍വ്വം നുണപ്രചാരണം നടക്കുകയാണ്. അതിനെ പൊതുജനം ഗൗരവത്തോടെ കാണണമെന്നും പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു.
കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസ നിധിയിലേക്ക് വലിയ തോതില്‍ സംഭാവന നല്‍കാന്‍ കേരളത്തിന് അകത്തുനിന്നും പുറത്തു നിന്നും ഉള്ളവര്‍ തയ്യാറായിരുന്നു. പക്ഷെ ഇത്തവണ ഇതിനെതിരേ കരുതിക്കൂട്ടിയുള്ള ഇടപെടല്‍ നടക്കുകയാണ്.
സമൂഹമാധ്യമങ്ങളില്‍ അടക്കം നടത്തുന്ന ക്യാംപെയിനുകള്‍ തള്ളിക്കളയാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഓരോ ക്യാംപിലും ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാനും അവ കലക്ഷന്‍ സെന്ററുകളിലേക്ക് കൈമാറാനും ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അനാവശ്യ സാധനങ്ങള്‍ കുമിഞ്ഞു കൂടുന്നത് അതുവഴി ഒഴിവാക്കും. ക്യാംപില്‍ കഴിയുന്നവരെ കാണാന്‍ പുറത്തുനിന്ന് ആളുകളെത്തുന്നത് കര്‍ശനമായി തടയാനും സര്‍ക്കാര്‍ ഉദ്ദേശിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഒരു കാരണവശാലും വകമാറ്റി ചെലവഴിക്കാനാകില്ല. പക്ഷെ ചിലര്‍ ബോധപൂര്‍വം എതിര്‍പ്രചാരണം അഴിച്ചുവിടുകയാണ്.
ദുരിതാശ്വാസ നിധിയെഔദ്യോഗിക സംവിധാനമാണ്. ഒരു പൈസ പോലും വകമാറ്റി ചെലവഴിക്കില്ല. സംഭാവനകള്‍ മാത്രമല്ല ബജറ്റ് വിഹിതവും അതിലുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മാധ്യമങ്ങള്‍ക്കും വലിയ പങ്കുവഹിക്കാനാകുമെന്നും സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് എല്ലാപിന്തുണയും വേണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."