HOME
DETAILS
MAL
ജമാല്‍ ഖശോഗി തിരോധാനം; സഊദിക്കെതിരെയുള്ള വാർത്തകൾക്കെതിരെ ശക്തമായ നീക്കവുമായി സഊദി
backup
October 14 2018 | 16:10 PM
റിയാദ്: പ്രമുഖ സഊദി മാധ്യമ പ്രവർത്തകൻ ജമാല്‍ ഖശോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ടു തങ്ങൾക്കെതിരെ വിവിധ ഭാഗങ്ങളിൽ നിന്നും ആരോപണങ്ങളും ഭീഷണികളും ഉയർന്ന സാഹചര്യത്തിൽ ശക്തമായി പ്രതിരോധിക്കാനൊരുങ്ങി സഊദി. വിവിധ ലോക രാജ്യങ്ങൾ സഊദിക്കെതിരെ തിരിഞ്ഞ സാഹചര്യത്തിലാണ് തങ്ങൾക്കെതിരെ ഏതൊരു തരത്തിലുള്ള നിലപാടുകളുമായും എത്തുന്നവർക്കെതിരെ പ്രതികരിക്കുമെന്നും ഭീഷണിപ്പെടുത്തി കുറ്റം ഏറ്റെടുപ്പിക്കുന്ന സാഹചര്യം അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചത്. തിരോധാനത്തിൽ സഊദിയെ കുറ്റപ്പെടുത്തുന്ന ലോക രാജ്യങ്ങളുടെ ആരോപണങ്ങളെ തള്ളിക്കളയുന്നതായും രാജ്യത്തെ ഭീഷണിപ്പെടുത്തുകയും അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് തിരിച്ചടി നല്‍കുമെന്നും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയോ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളിലൂടെയോ വ്യാജ ആരോപണം ആവര്‍ത്തിച്ചോ എന്തെങ്കിലും നടപടി രാജ്യത്തിനെതിരെ ഉണ്ടായാല്‍ തക്കതായ മറുപടി നല്‍കുമെന്നും സഊദി മുന്നറിയിപ്പ് നൽകി. ആഗോള സമ്പദ്ഘടനയില്‍ സഊദിക്ക് നിര്‍ണായക സ്വാധീനമുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് സഊദി പ്രസ് ഏജന്‍സി റിപ്പോർട്ട് ചെയ്തു.
ഖശോഗി കൊല്ലപ്പെട്ടെന്നു തെളിഞ്ഞാല്‍ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു. യുഎസിനു പുറമെ ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും ഖശോഗിയുടെ തിരോധാനം സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയം ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും ഇക്കാര്യം സഊദിയുമായി പങ്കുവച്ചിട്ടുണ്ടെന്നും ഈ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇതിനെ നേരിടാനുള്ള ഉറച്ച നിലപാടുകളുമായി സഊദി ഭരണകൂടം രംഗത്തെത്തിയത്.
വിഷയത്തിൽ സഊദിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന ദുരാരോപണങ്ങൾ രാജ്യം ശക്തമായി അപലപിക്കുന്നുവെന്നും സഊദി ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.ചില ചാനലുകളും പത്രങ്ങളും സഊദിക്കെതിരെ രൂക്ഷമായി രംഗത്തെത്തിയ അവസരത്തിലാണ് സഊദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് രാജകുമാരൻ പ്രസ്താവനയിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."