HOME
DETAILS
MAL
പൊട്ടലും മാറ്റലും തുടര്‍ക്കഥ; കുടിവെള്ള ചോര്‍ച്ചക്ക് പരിഹാരമില്ല
backup
October 15 2018 | 06:10 AM
നാദാപുരം: കുടിവെള്ള വിതരണ പ്പൈപ്പിലെ പൊട്ടല്‍ തുടരുന്നു. ഗ്യാരണ്ടി അടിസ്ഥാനത്തില്‍ നിര്‍മിച്ച സംസ്ഥാനപാത തുടര്‍ച്ചയായ പൈപ്പ് പൊട്ടലില്‍ നാശത്തിലായി. നാദാപുരം ബസ് സ്റ്റാന്‍ഡിലേക്ക് തലശ്ശേരി ഭാഗത്ത്നിന്നു വരുന്ന വാഹനങ്ങളുടെ പ്രവേശന കവാടത്തിലാണ് ജലവിതരണ വകുപ്പിന്റെ കുഴല്‍ തുടര്‍ച്ചയായി പൊട്ടുന്നത്.
വ്യാഴാഴ്ചയാണ് തൊട്ടടുത്തുണ്ടായ തകരാറ് റോഡ് വെട്ടിപ്പൊളിച്ച് തീര്‍ത്തത്. ഇതിനോട് ചേര്‍ന്ന് ഇന്നലെ വീണ്ടും പൈപ്പ് പൊട്ടി വെള്ളം റോഡിലേക്കൊഴുകുകയാണ്. മാസങ്ങളായി പൈപ്പിലെ ചോര്‍ച്ച തുടങ്ങിയിട്ടെങ്കിലും ശാശ്വത പരിഹാരത്തിന് വാട്ടര്‍ അതോറിറ്റി തയാറാകുന്നില്ല. ഇതേ തുടര്‍ന്ന് റോഡില്‍ വന്‍ കുഴി രൂപപ്പെട്ട് പരിസരത്ത് അപകട സാധ്യത വര്‍ധിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."