പ്രകൃതിയോടുള്ള അടങ്ങാത്ത സ്‌നേഹവുമായി ബാലകൃഷ്ണന്‍
കാസര്‍കോട്: പരിസ്ഥിതി ദിനാചരണങ്ങള്‍ ആഘോഷങ്ങളാവുന്നതിനു മുന്‍പ് തുടങ്ങിയതാണ് ബാലകൃഷ്ണനു പ്രകൃതിയോടുള്ള സ്‌നേഹം. കാസര്‍കോട് ഹെഡ് പോസ്‌റ്റോഫിസിനു സമീപം സ്റ്റേഷനറി കട നടത്തുന്ന അജാന്നൂര്‍ പഞ്ചായത്തിലെ വേലേശ്വരം സ്വദേശിയായ ഇയാള്‍ പരിസിഥിതി ദിനാചരണങ്ങള്‍ക്ക് ഇന്നത്തെ പോലെ മാധ്യമ ശ്രദ്ധ ലഭിക്കുന്നതിനും 12 വര്‍ഷം മുന്‍പ് നട്ട മരം ഇപ്പോള്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വന്‍മരമായി യാത്രക്കാര്‍ക്കു തണലേകുകയാണ്.
ഇതു കൂടാതെ കഴിഞ്ഞ വര്‍ഷം താന്‍ കാശു കൊടുത്തു വാങ്ങിയതടക്കം നാലോളം അരളിച്ചെടിയും നഗര മധ്യത്തില്‍ ഇദ്ദേഹം നട്ടുവളര്‍ത്തുന്നുണ്ട്. രാവിലെ അതിനു വെള്ളം ഒഴിച്ചതിനു ശേഷമേ മറ്റു കാര്യങ്ങളിലേക്ക് കടക്കുകയുള്ളു. അതൊരു ദിനചര്യയുടെ ഭാഗമായിക്കഴിഞ്ഞു ഈ പരിസ്ഥിതി സ്‌നേഹിക്ക്.
എല്ലാവരെയും പോലെ പരിസ്ഥിതി ദിനത്തിലായിരുന്നില്ല ഇദ്ദേഹം മരം നട്ടത്. എല്ലാ ദിവസവും പരിസ്ഥിതിയെ സനേഹിക്കാനുള്ള ദിവസം തന്നെയാണ് തനിക്കെന്നാണ് അതിനു കാരണമായി ഇദ്ദേഹം പറയുന്നത്.
മരം നടുക എന്നതിനേക്കാള്‍ എത്രയോ ആനന്ദകരമാണ് അതിനെ പരിപാലിക്കലെന്നും അതിനാല്‍ മരത്തൈകള്‍ നടുന്നവര്‍ വെള്ളവും വളവും ചെയ്ത് വന്‍മരമായി മാറുന്നത് വരെ അതിനെ പരിപാലിക്കണമെന്നുമാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."