മയക്കുമരുന്ന് മാഫിയകളുടെ കേന്ദ്രമായി കരിപ്പോള്‍ സ്‌കൂള്‍ പരിസരം
പുത്തനത്താണി: മയക്കു മരുന്ന് മാഫിയകളുടെയും മറ്റു സാമൂഹ്യദ്രോഹികളുടെയും കേന്ദ്രമായി കരിപ്പോള്‍ സ്‌കൂള്‍ പരിസരം മാറുന്നു. നേരം ഇരുട്ടിയാല്‍ ഇവരുടെ ശല്യം പ്രദേശത്തെ ജനങ്ങളുടെ സൈ്വര ജീവിതം തകര്‍ക്കുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്.
വിദ്യാലയ പരിസരത്തും മയക്കു മരുന്ന് മാഫിയകള്‍ പിടിമുറുക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ഇവര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് കരിപ്പോളിയന്‍സ് ചാരിറ്റബിള്‍ സൊസൈറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ഭാവി നടപടികള്‍ സ്വീകരിക്കുന്നതിന് പൊലീസ്-എക്‌സൈസ് -ചൈല്‍ഡ് ലൈന്‍, ജനപ്രതിനിധികള്‍, വിവിധ കക്ഷി രാഷ്ട്രീയ പാര്‍ട്ടികള്‍, മത സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, കഌബുകള്‍ എന്നിവയെ ഉള്‍പ്പെടുത്തി ജനകീയ ജാഗ്രതാ സമിതി വിളിച്ചു കൂട്ടുകയും ബോധവത്കരണ ക്ലാസ്, എക്‌സൈസ് വകുപ്പിന്റെ തെരുവ് നാടകം, വീഡിയോ പ്രദര്‍ശനം, പോസ്‌ററര്‍ പ്രദര്‍ശനം എന്നിവ നടത്താനും തീരുമാനിച്ചു. ടി.പി ഹംസ ഹാജി അധ്യക്ഷനായി. കവറടി മുസ്തഫ, വി.പി ഹനീഫ, സൈത് കരിപ്പോള്‍, ടി.പി ഷംസുദീന്‍, പി റാഷിദ്, കെ.ടി അനീസ്, എന്‍.കെ നാസര്‍, ഒ.പി സുബൈര്‍, കരീം കുണ്ടില്‍, മുഹമ്മദ് ഫസലുള്ള സംസാരിച്ചു.
ഭാരവാഹികളായി ടി.പി ഹംസ ഹാജി (പ്രസിഡന്റ്), കവറടി മുസ്തഫ, വി.പി സിറാജ്, വി അലിഹസ്സന്‍ (വൈ. പ്രസിഡന്റുമാര്‍), ടി.പി ഷംസുദ്ദീന്‍(ജനറല്‍ സെക്രട്ടറി), വി.പി ഹനീഫ,കെ.ടി അനീസ്, ആബിദ് മേടമ്മല്‍ (ജോ. സെക്രട്ടറിമാര്‍), കരീം കുണ്ടില്‍ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."