HOME
DETAILS
MAL
ബഹുജനറാലിയും കണ്‍വന്‍ഷനും
backup
August 01 2016 | 19:08 PM
കയ്പമംഗലം: മദ്യത്തിനും മയക്കുമരുന്നു ഉപയോഗത്തിനുമെതിരേ കയ്പമംഗലത്ത് ബഹുജന പ്രതിരോധ റാലിയും കണ്‍വന്‍ഷനും നടത്തി. രാഷ്ടീയ കക്ഷി ഭേദമന്യേ രൂപീകരിച്ച മോചനം ജീവകാരുണ്യ സഹായ സമിതിയുടെ നേതൃത്വത്തിലാണ് കണ്വന്ഷന് സംഘടിപ്പിച്ചത്. കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് റാലി ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് വഴിയമ്പലത്ത് നടന്ന പ്രതിരോധ കണ്വന്ഷന് ഇ.ടി ടൈസണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മോചനം പ്രസിഡന്റ് പി.എ അബൂബക്കര്‍ അധ്യക്ഷനായി. ആയിരത്തിയഞ്ഞൂറ് പേര്‍ക്കായി നടത്തിയ സൗജന്യ അരിവിതരണം ജീവകാരുണ്യ പ്രവര്ത്തകന് നൂര്ദ്ദീന്ഷാ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ശോഭാ സുബിന്, ബ്ലോക്ക് പഞ്ചായത്തംഗം നൂറുല്‍ഹുദാ, അഖിലാ വേണി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."