ഇന്ത്യ 73-ാം സ്വതന്ത്ര്യദിനത്തിന്റെ നിറവില്‍; ദിനാഘോഷം കനത്ത സുരക്ഷയൊരുക്കി
ന്യൂഡല്‍ഹി: ഇന്ത്യ 73ാം സ്വതന്ത്ര്യദിനാഘോഷങ്ങളുടെ നിറവില്‍. വിപുലമായ പരിപാടികളോടെയാണ് രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ചെങ്കോട്ടയില്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാക ഉയര്‍ത്തിയ ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതോടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായി. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ആറാം തവണയാണ് ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നത്. ശക്തമായ സുരക്ഷാ സന്നങ്ങള്‍ ഒരുക്കിയാണ് രാജ്യം അതിന്റെ സ്വതന്ത്രദിനം ആഘോഷിക്കുന്നത്.
[caption id="attachment_765730" align="aligncenter" width="630"] ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ശേഷം പ്രധാനമന്ത്രി സംസാരിക്കുന്നു[/caption]
രാജ്യത്തെ വിവിധ ഇടങ്ങളില്‍ പ്രളയത്തില്‍ ഉഴലുന്നവര്‍ക്കു പിന്തുണ നല്‍കുമെന്ന് ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാകയുയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. അനുച്ഛേദം 370 ഒഴിവാക്കിയതോടെ കശ്മീരില്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്വപ്‌നമാണ്. പ്രളയത്തില്‍ വലിയൊരു വിഭാഗം പൗരന്മാര്‍ കഷ്ടപ്പെടുന്നു. പ്രളയരക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കും. സര്‍ക്കാര്‍ നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കും. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മുസ്‌ലിം സ്ത്രീകളുടെ ശാക്തീകരണത്തിനാണ് മുത്വലാഖ് നിരോധിച്ചത്. എല്ലാവര്‍ക്കും ആരോഗ്യമെന്ന ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സതി നിര്‍ത്തലാക്കാമെങ്കില്‍ മുത്വലാഖും നിര്‍ത്തലാക്കാമെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിനോട് അനുബന്ധിച്ച് സംസ്ഥാനത്തും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ രാവിലെ എട്ടരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തും. വിവിധ സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച ശേഷം മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. ജില്ലാ കേന്ദ്രങ്ങളിലെ ചടങ്ങുകളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്നുണ്ട്. ഒമ്പതരയ്ക്ക് രാജ്ഭവനില്‍ ഗവര്‍ണര്‍ പി. സദാശിവം പതാക ഉയര്‍ത്തും. രാജ്ഭവനില്‍ വൈകീട്ട് നടത്തുന്ന പതിവ് വിരുന്ന് പ്രളയത്തെ തുടര്‍ന്ന് ഇത്തവണ റദ്ദാക്കിയിട്ടുണ്ട്. വിവിധ സേനാവിഭാഗങ്ങള്‍ക്കുള്ള രാഷ്ട്രപതിയുടെ മെഡലും, ജീവന്‍ രക്ഷാ പതക്കും മാത്രമാവും മുഖ്യമന്ത്രി ഇന്ന് വിതരണം ചെയ്യുക.
india celebrate 73rd independence day
Delhi: Visitors, performers and jawans gather at the Red Fort ahead of #IndependenceDay celebrations. Prime Minister Narendra Modi will address the nation shortly, from here. pic.twitter.com/qQvu7mpreP
— ANI (@ANI) August 15, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."