ഓട്ടോമൊബൈലില്‍ സാധ്യതകളേറെ
വാഹനങ്ങളുടെ രൂപത്തിലും സാങ്കേതികവിദ്യയിലും കാലക്രമേണ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നതിനാല്‍ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന മേഖലയാണ് ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ്. അത്യാധുനിക വാഹനങ്ങളിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഓട്ടോ ഇലക്ട്രോണിക് ആക്സസറീസ്, ഓട്ടോ ഡയഗ്നോസിസ് എന്നീ മേഖലകളില്‍ സ്വദേശത്തും വിദേശത്തും ഏറെ സാധ്യതകളാണ് ഉദ്യോഗാര്‍ഥികളെ കാത്തുകിടക്കുന്നത്.
ഓട്ടോമോട്ടീവ് ഇലക്ട്രോണിക് സാങ്കേതികവിദ്യ വാഹനങ്ങളില്‍ എത്തിയതോടുകൂടിയാണ് ഈമാറ്റത്തിന്റെ തുടക്കം.
കാര്ബറേറ്റര് സംവിധാനം, ബ്രേക്കിംഗ് സിസ്റ്റം, സേഫ്റ്റി, സെക്യൂരിറ്റി, എന്റര്ടെയ്ന്മെന്റ് സംവിധാനങ്ങളെല്ലാം ഇലക്ട്രോണിക്സ് കയ്യടക്കിയതോടെയാണിത്.
ന്യൂജന്‍ കാറുകളിലെ അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍ റിപ്പയര്‍ചെയ്യാന്‍ ഓട്ടോ ഡയഗ്നോ സിസ്റ്റം, കണ്ട്രോളര് ഏരിയാ നെറ്റ് വര്‍ക്ക്(CAN), വിവിധ സെന്‍സറുകള്‍ എന്നിവയെകുറിച്ച് അറിഞ്ഞിരിക്കണം.
പഴയ ഓട്ടോ ഇലക്ട്രീഷ്യന്മാര്ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാത്തതു കൊണ്ടുതന്നെ ഈ മേഖലയില്‍ അനന്ത സാധ്യതകള്‍ പുത്തന്‍ തലമുറക്ക് ഒഴിഞ്ഞുകിടക്കുന്നു.
പ്ലസ് ടു, ഡിഗ്രി എന്നിവയാണ് വിദ്യാഭ്യാസയോഗ്യത.
എന്നാല്‍ പത്താം ക്ലാസ്സുകാര്‍ക്കും സായത്തമാക്കാവുന്ന കോഴ്സാണ് ഓട്ടോമൊബൈല്‍ ഇലക്ട്രോണിക്സും ഓട്ടോമൊബൈല്‍ ഇലക്ട്രിക്കല്‍സും.
പൊളിടെക്നിക്കിന് പുറമേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ധാരാളം പ്രൈവറ്റ് സ്ഥാപനങ്ങളും ഓട്ടോമൊബൈല്‍ കോഴ്സുകള്‍ നല്‍കിവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."