ബന്ധം അവസാനിപ്പിച്ചത് അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ചെന്ന് ഖത്തര്‍
ദോഹ: സഊദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്റൈന്‍, യമന്‍, മാലിദ്വീപ് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം അവസാനിപ്പിച്ചത് അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ചാണെന്നും ഇത് നീതികരിക്കാന്‍ കഴിയുന്നതല്ലെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഖത്തര്‍ ചില തീവ്രവാദഗ്രൂപ്പുകളെ സഹായിക്കുന്നുവെന്നാരോപിച്ചാണ് സഊദിയടക്കമുള്ള രാജ്യങ്ങള്‍ ഖത്തറുമായ ബന്ധം വിഛേദിച്ചത്. എന്നാല്‍ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ തങ്ങള്‍ ഇടപെട്ടിട്ടില്ലെന്നും തീവ്രവാദത്തെനതിരായ പ്രവര്‍ത്തനങ്ങളിലെ കടമകള്‍ നിര്‍വഹിക്കുകയായിരുന്നുവെന്നും വിദേശ മന്ത്രാലയം അറിയിച്ചു. ഈ നടപടി ഖത്തറിലെ പൗരന്മാരുടെയും പ്രവാസികളുടെയും ജീവിതത്തെ ബാധിക്കില്ലെന്നും ഖത്തര്‍ വ്യക്തമാക്കി. അതേസമയം രാജ്യങ്ങളെ ഒരുമിച്ച് കൂട്ടുന്നതിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായും അമേരിക്കയുടെ പിന്തുണയുണ്ടാകുമെന്ന് യു.എസ് സെക്രട്ടറി റെക്സ് ടില്ലേഴ്സന് ആസ്ത്രേലിയയില്‍ പ്രതികരിച്ചു. ബന്ധം വിഛേദിക്കുന്നത് കൊണ്ട്് ഗുണമുണ്ടാകില്ലെന്നും ഇത് ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും ഇറാന് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."