അന്തരീക്ഷ മലിനീകരണത്തിനെതിരേ പ്രതികരിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു: മോഹന്‍ലാല്‍
തിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനത്തിനും അന്തരീക്ഷ മലിനീകരണത്തിനും എതിരേ പ്രവര്‍ത്തിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നതായി പ്രശസ്ത നടന് മോഹന്‍ലാല്‍.
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന് മോഹന്‍ലാല്‍ തുമ്പ സെന്റ് സേവ്യേഴ്സ് കോളജില്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മോഹന്‍ലാല്‍. പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഒരു കോടി വൃക്ഷത്തൈ നടുന്ന പരിപാടിയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ ലൊക്കേഷനാണ് ഈ കോളജ്. മോഹന്‍ലാലിനൊപ്പം ചിത്രത്തിന്റെ സംവിധായകന് ലാല്‍ജോസും പരിസ്ഥിതി ദിനാചരണത്തില്‍ പങ്കെടുത്തു.
ഇന്നലെ രാവിലെ 9.30നാണ് ഇരുവരും ചേര്‍ന്ന് കോളജ് അങ്കണത്തില്‍ വേപ്പു മരതൈ നട്ടത്. ദിനാചരണത്തിന്റെ ഭാഗമായി ഒരു കോടി വൃക്ഷതൈ നടണമെന്ന മുദ്രാവാക്യം മുന്‍നിറുത്തിയായിരുന്നു കോളജ് വളപ്പിലെ മരം നടീല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."