HOME
DETAILS

ജില്ലയില്‍ പരിസ്ഥിതിദിനം വിപുലമായി ആചരിച്ചു

  
backup
June 05 2017 | 19:06 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%a6%e0%b4%bf%e0%b4%a8

 

 

 


തിരുവനന്തപുരം: മരമാണ് ഭാവിയെന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് ആയിരക്കണക്കിന് മരം നട്ടുകൊണ്ട് തലസ്ഥാന ജില്ലയും പരിസ്ഥിതിദിനം ആഘോഷിച്ചു. കെ.പി.സി.സി ഗാന്ധിഹരിത സമൃധിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാഭവനില്‍ നടന്ന പരിസ്ഥിതി കൂട്ടായ്മ വൃക്ഷതൈ നട്ടുകൊണ്ട് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ ഉദ്ഘാടനം ചെയ്തു.
വനംവകുപ്പിന്റെ പരിസ്ഥിതിദിനാഘേഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധിയില്‍ ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് മജീഷ്യന്‍ നാഥിന്റെ മായാജാലം, പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഇക്കോവനവികസന സമിതി അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടി എന്നിവ നിശാഗന്ധിയില്‍ അരങ്ങേറി. മനുഷ്യനും പ്രകൃതിയും എന്ന വിഷയത്തില്‍ വി.ജെ.ടി ഹാളില്‍ സെമിനാര്‍, ഡോക്ക്യുമെന്ററി പ്രദര്‍ശനം എന്നിവയും നടന്നു.
ഉദ്ഘാടനചടങ്ങിന് മുന്നോടിയായി രാവിലെ 7.30ന് കവടിയാര്‍ പാര്‍ക്കില്‍ നിന്നും കനകക്കുന്നുവരെ സംഘടിപ്പിച്ച സൈക്കിള്‍റാലി മന്ത്രി അഡ്വ. കെ രാജു ഫ്‌ളാഗ് ഓഫ് ചെയ്തു.
കനകക്കുന്ന് കൊട്ടാരപരിസരത്ത് ഗവര്‍ണ്ണറും വനം വകുപ്പുമന്ത്രിയും വൃക്ഷതൈകള്‍ നട്ടതിനുശേഷമാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്.
പോലീസ് ആസ്ഥാനത്ത് നടന്ന ദിനാചരണ പരിപാടികള്‍ക്ക് സംസ്ഥാന പോലിസ് മേധാവി ഡോ. ടി..പി. സെന്‍കുമാര്‍ നേതൃത്വം നല്‍കി. വേപ്പ്, നെല്ലി, പുളി, പേര, ലക്ഷ്മി തരു, പൂവരശ് തുടങ്ങിയ വൃക്ഷതൈകളാണ് പോലിസ് ആസ്ഥാനത്ത് നട്ടത്. ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി. ടോമിന്‍.ജെ.തച്ചങ്കരി, എ.ഐ.ജി. രാഹുല്‍.ആര്‍.നായര്‍, എന്‍.ആര്‍.ഐ. സെല്‍ എസ്.പി. എന്‍. വിജയകുമാര്‍ എന്നിവരും വൃക്ഷത്തൈകള്‍ നട്ടു.
ടെക്‌നോപാര്‍ക്കില്‍ 101 വൃക്ഷ തൈകള്‍ നട്ട് ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥര്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. കൂടാതെ 500 മരുന്ന് മരങ്ങള്‍ വെച്ചു പിടിപ്പിക്കാനായി മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡും ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ 'പ്രകൃതി' സംഘടനയുമായി ചേര്‍ന്ന് 'വൈവിധ്യം' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ടെക്‌നോപാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഋഷികേശ് നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചും തേന്‍മാവിന്‍ തൈകള്‍ നട്ടുമാണ് പേര്‍ക്കട ലോ അക്കാദമി ലോ കോളജിലെ നിയമ വിദ്യാര്‍ഥികളുടെ കൂട്ടായ്മ കൊണ്ടാടിയത്.കോളജ് പരിസരത്ത് വൃക്ഷ തൈ നട്ട് ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. വി എല്‍ മണി ഉദ്ഘാടനം നിര്‍വഹിച്ചു.
നിയമ വിദ്യാര്‍ഥികള്‍ പ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും പിന്‍തിരിയണമെന്നും നിര്‍ദേശം നല്‍കി. പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന്റെ ദോഷവശങ്ങളും പറഞ്ഞാണ് പരിസ്ഥിതി ദിനം കൊണ്ടാടിയത്.
പരിസ്ഥിതിദിനാഘോഷത്തോടനുബന്ധിച്ച് മാജിക് പ്ലാനറ്റില്‍ പരിസ്ഥിതി ജാലവിദ്യാ മത്സരം നടന്നു. ജൂനിയര്‍ വിഭാഗത്തില്‍ തിരുവനന്തപുരം സ്വദേശി നവിനും സീനിയര്‍ വിഭാഗത്തില്‍ കോഴിക്കോട് സ്വദേശി രാജീവ് മേമുണ്ടയും ചാമ്പ്യന്മാരായി.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട ജാലവിദ്യകളാണ് മത്സരത്തിനായി പരിഗണിച്ചത്. വിജയികള്‍ക്ക് മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് മെമെന്റോയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
ദിനാചരണത്തിന്റെ ഭാഗമായി കവലയൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ വൃക്ഷതൈകള്‍ നട്ടു . വേപ്പ് ,നെല്ലി, കശുമാവ് ,നാരകം ,പുളി, പൂവരശ്, മഹാഗണി, ലക്ഷ്മിതരു തുടങ്ങി പതിനഞ്ചിനം വൃക്ഷതൈകള്‍ കുട്ടികള്‍ നട്ടു. പരിസ്ഥിതി ദിന സമ്മേളനം മണമ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശ് ഉദ്ഘാടനം ചെയ്തു.
തൈക്കാട് വാര്‍ഡിലെ 1000 വീടുകളില്‍ വെള്ളായണി കാര്‍ഷിക കോളജ് യൂനിയനുമായി സഹകരിച്ച് വൃക്ഷതൈകള്‍ വച്ചു പിടിപ്പിക്കുന്ന പുനര്‍ജനി പദ്ധതിക്കും തുടക്കമായി. സംസ്ഥാനത്ത് വിവിധ ക്ലബ്ബുകളുമായി ചേര്‍ന്ന് വൃക്ഷതൈ നടീല്‍, മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണം മുന്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും.
ഈ ക്യാമ്പയിന്റെ ഭാഗമായി മികച്ച പ്രവര്‍ത്തനം നടത്തുന്ന സംസ്ഥാനത്തെ 100 ക്ലബ്ബുകള്‍ക്ക് യുവജനക്ഷേമ ബോര്‍ഡ് ക്യാഷ് അവാര്‍ഡ് നല്‍കും.
സംസ്ഥാന വ്യാപകമായി ജൂണ്‍ അഞ്ച് മുതല്‍ 10 വരെ യൂത്ത് ക്ലബ്ബുകള്‍, സാംസ്‌കാരിക സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജുവിന്റെ അധ്യക്ഷതയില്‍ ഡി ബാബുപോള്‍ നിര്‍വഹിച്ചു.
ഗവ.ആര്‍ട്‌സ് കോളജില്‍ നടന്ന പരിപാടിയില്‍ മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി കുറുപ്പിന്റെ സ്മരണാര്‍ഥം ഗവ ആര്‍ട്‌സ് കോളജ് യൂനിയനുമായി സഹകരിച്ച് ഒ.എന്‍.വി സ്മൃതിമരം നട്ടുകൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ പ്രശസ്ത പിന്നണി ഗായിക രാജലക്ഷ്മി സംബന്ധിച്ചു.

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago