ഏറ്റവും മികച്ച പെരുന്നാള്‍ കലക്ഷനുമായി പ്രീതി
മലപ്പുറം: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഏറ്റവും മികച്ച പെരുന്നാള്‍ കലക്ഷനുകള്‍ പ്രീതി സില്‍ക്‌സിന്റെ കൊണ്ടോട്ടി, മലപ്പുറം, ഫറൂഖ് ഷോറൂമുകളില്‍ ഇത്തവണയും മലബാറിനായി ഒരുക്കിയിരിക്കുന്നു. പുതിയ ട്രെന്‍ഡുകളും പുതുമ നിറഞ്ഞ നിറങ്ങളുമായി പെരുന്നാളിന് സന്തോഷം ഇരട്ടിയാക്കുകയാണ് പ്രീതി.
കഫ്താന്‍ ടോപ്‌സ്, പോഞ്ചോ സീരിസ് ടോപ്‌സ്, ഡിജിറ്റല്‍ പ്രിന്റഡ് സല്‍വാര്‍ മെറ്റീരിയലുകള്‍, കളര്‍ഫുള്‍ ഡെനിം ഷര്‍ട്ട്‌സ്, പ്രിന്റഡ് ഡിസൈനര്‍ ഷര്‍ട്ട്, ചെക്ക് പാന്റുകള്‍, ദുപ്പട്ടാസ്, സില്‍ക്ക് സാരികള്‍, ഗാഗ്രകള്‍, ലാച്ചകള്‍, കുര്‍ത്തകള്‍ എന്നിങ്ങനെ കലക്ഷനില്‍ പുതുമകള്‍ ഏറെയുണ്ട്. കിഡ്‌സ് കലക്ഷനിലും ആകര്‍ഷകമായ സെലക്ഷന്‍ അവതരിപ്പിച്ചിരിക്കുന്നു.
ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം നിശാഷോപ്പിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. രാത്രി ഒന്‍പത് മുതല്‍ 12 വരെയായിരിക്കും സൗകര്യം. തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതല്‍ പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."