HOME
DETAILS

സത്യത്തില്‍ സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണ്?

  
backup
August 16 2019 | 20:08 PM

456456453123123-22554

 

പ്രളയ ദുരിതങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ ഒരുഭാഗത്ത് നടത്തിക്കൊണ്ടിരിക്കുന്ന ദുര്‍വ്യയങ്ങളും പാര്‍ട്ടിക്കാര്‍ക്കും പാര്‍ട്ടി സ്ഥാപനങ്ങള്‍ക്കും വേണ്ടി വാരിക്കോരി ചെലവാക്കുന്നതും കാണുമ്പോള്‍ ആരും ചോദിച്ചുപോകും സര്‍ക്കാര്‍ സത്യത്തില്‍ ദുരിതബാധിതര്‍ക്കൊപ്പമുണ്ടോ എന്ന്.

പ്രളയ ദുരിതബാധിതര്‍ക്ക് പതിനായിരവും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷവും വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷവും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷവും നല്‍കുമ്പോള്‍ ലക്ഷങ്ങള്‍ ശമ്പളം നല്‍കി സി.പി.എം നേതാക്കളെ ആവശ്യമില്ലാത്ത തസ്തികകളില്‍ നിയമിക്കുകയും ഖജനാവില്‍നിന്നും കോടികള്‍ മുടക്കി സി.പി.എം നിയന്ത്രണത്തിലുള്ള പ്രൈമറി സൊസൈറ്റിയായ റബ്‌ക്കോയുടെ കോടിയുടെ ബാങ്ക് ബാധ്യത സര്‍ക്കാര്‍ അടച്ച് തീര്‍ക്കുകയും ചെയ്യുമ്പോള്‍ ദുരിതബാധിതരോടുള്ള ഈ സര്‍ക്കാരിന്റെ ഒപ്പമുണ്ട് എന്ന സമാശ്വാസം വെറും വാചാടോപമായി പരിണമിക്കുകയാണ്.

ഹൈക്കോടതിയിലെ കേസുകളുടെ ഏകോപനത്തിനായി മുഖ്യമന്ത്രിയുടെ സ്‌പെഷല്‍ ലെയ്‌സണ്‍ ഓഫിസറായി എ. വേലപ്പന്‍ നായര്‍ എന്ന അഭിഭാഷകനെ നിയമിച്ചിരിക്കുകയാണ്. മുന്‍ എം.പി എ. സമ്പത്തിന് ഡല്‍ഹിയില്‍ കാബിനറ്റ് റാങ്കോടെ പദവി നല്‍കിയതിന്റെ വിമര്‍ശനങ്ങള്‍ ഒതുങ്ങും മുമ്പാണ് എ. വേലപ്പന്‍ നായരെ ലെയ്‌സണ്‍ ഓഫിസറായി നിയമിച്ചിരിക്കുന്നത്. ഉപദേശകപ്പടയും നിയമോപദേശകനും മുഖ്യമന്ത്രിക്കുണ്ട്. അതിന് പുറമെ അഡ്വക്കറ്റ് ജനറലും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലും അറ്റോര്‍ണി ജനറലും സ്‌പെഷല്‍ പ്ലീഡര്‍മാരും അടക്കം 140 പേരുടെ സംഘത്തിന് മേലെയാണ് എ. വേലപ്പന്‍ നായരുടെ നിയമനം. ഇതിന് കാരണമായി പറയുന്നത് ഏകോപനമില്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസുകള്‍ തോല്‍ക്കുന്നതെന്നും അതിന് വേണ്ടിയാണ് അത്തരം ഒരു തസ്തിക സൃഷ്ടിച്ചത് എന്നുമാണ്. അഭിഭാഷകപ്പടതന്നെ അഡ്വക്കറ്റ് ജനറലിന്റെ ഓഫിസില്‍ ഉണ്ടായിട്ട് സര്‍ക്കാര്‍ കേസുകള്‍ തോല്‍ക്കുന്നതിന്റെ കാരണം അന്വേഷിക്കുന്നതിന് പകരം മറ്റൊരു നിയമനം ഈ പ്രതിസന്ധി കാലത്ത് നടത്തിയത് ഒരിക്കലും ന്യായീകരിക്കാനാവില്ല. സി.പി.എം അനുഭാവിയായ ഒരു അഭിഭാഷകന് ജനങ്ങളുടെ നികുതിപ്പണമെടുത്ത് താവളം ഒരുക്കിക്കൊടുക്കുക എന്നത് ഇടത് മുന്നണി സര്‍ക്കാരിന്റെ മാനിഫെസ്റ്റോക്ക് യോജിച്ചതല്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട എ. സമ്പത്തിന് ഡല്‍ഹിയില്‍ കാബിനറ്റ് റാങ്കോടെ നിയമനം നല്‍കിയതിന്റെ സാംഗത്യം എന്താണ് കേന്ദ്രസര്‍ക്കാരില്‍നിന്നും വിഹിതം ചോദിച്ചുവാങ്ങാനാണോ എങ്കില്‍ സര്‍ക്കാര്‍ അത്തരം കാര്യങ്ങളില്‍ പരാജയമാണെന്നല്ലേ ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്. അതല്ലെങ്കില്‍ സി.പി.എമ്മിനും ബി.ജെ.പിക്കും ഇടയില്‍ ഒരു പാലമാവുകയാണോ എ. സമ്പത്ത് എന്ന മുന്‍ എം.പി. ലയ്‌സണ്‍ ഓഫിസറായി നിയമിതനായ എ. വേലപ്പന്‍ നായര്‍ക്ക് ഒരുമാസം ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ വാങ്ങാന്‍ 13,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഒരുലക്ഷത്തിലധികം ശമ്പളം ഇനത്തില്‍ അദ്ദേഹത്തിന് ഇതുവഴി ലഭിക്കും. വേലപ്പന്‍ നായര്‍ക്ക് 13,000 കൊടുത്ത് വായിച്ചുതീര്‍ക്കാന്‍ മാത്രം ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ കേരളത്തില്‍ പ്രസിദ്ധീകരിക്കുന്നുണ്ടോ. ജനങ്ങളുടെ നികുതിപ്പണമെടുത്താണ് സര്‍ക്കാര്‍ ഇത്തരം ധൂര്‍ത്ത് നടത്തുന്നത്.

ഇതിനൊക്കെ പുറമെയാണ് സി.പി.എം നിയന്ത്രണത്തിലുള്ള റബ്‌കോ പ്രൈമറി സൊസൈറ്റി സംസ്ഥാന സഹകരണ ബാങ്കില്‍ വരുത്തിയ കോടികളുടെ ബാധ്യത സര്‍ക്കാര്‍ ഖജനാവില്‍ നിന്നെടുത്ത് തിരിച്ചടക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സി.പി.എം ഉദ്യോഗസ്ഥരും തൊഴിലാളികളും നടത്തുന്ന ഒരു സ്ഥാപനത്തിന് സര്‍ക്കാരുമായി എന്തു ബന്ധമാണുള്ളത്. സി.പി.എം പ്രവര്‍ത്തകര്‍ക്ക് മാത്രമെ റബ്‌കോ സൊസൈറ്റിയില്‍ അംഗത്വംപോലും നല്‍കുന്നുള്ളൂ. ആ സ്ഥാപനം വരുത്തിയ കടം പൊതുഖജനാവില്‍ നിന്നെടുത്ത് കൊടുക്കുക എന്നത് ഖജനാവ് കൊള്ളയടിക്കുന്നതിന് തുല്യമല്ലേ.

സി.പി.എമ്മിന്റെ സ്വപ്നപദ്ധതിയായ കേരള ബാങ്ക് തുടങ്ങണമെങ്കില്‍ സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കണമെന്നും ബാങ്കുകള്‍ക്ക് കിട്ടാകടം ഉണ്ടെങ്കില്‍ അത് തീര്‍ക്കണമെന്നും എങ്കില്‍ മാത്രമേ കേരള ബാങ്കിന് അംഗീകാരം നല്‍കാനാവൂ എന്നുമുള്ള റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം നിലനില്‍ക്കെയാണ് റബ്‌കോ, ബാങ്കില്‍ വരുത്തിയ ബാധ്യത സര്‍ക്കാര്‍ അടച്ച് തീര്‍ക്കുന്നത്. ഈ തീരുമാനം മിതമായി പറഞ്ഞാല്‍ ജനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയാണ്. ആരുണ്ട് ചോദിക്കാന്‍ എന്ന വെല്ലുവിളി. ഇടത് മുന്നണി അധികാരത്തില്‍ വരുമ്പോഴൊക്കെ സി.പി.എം നേതാക്കള്‍ക്കും സി.പി.എമ്മിന്റെ സ്ഥാപനങ്ങള്‍ക്കും വാരിക്കോരി കൊടുക്കുന്നുവെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് മന്ത്രിസഭ എടുത്ത ഈ തീരുമാനം. പി.എസ്.സിയുടെയും യൂണിവേഴ്‌സിറ്റി പരീക്ഷകളുടെയും വിശ്വാസ്യത എസ്.എഫ്.ഐക്കാരെന്ന് പറയപ്പെടുന്ന ഗുണ്ടകള്‍ക്ക് വേണ്ടി തകര്‍ക്കാന്‍ വരെ ഭരണകൂടം തയ്യാറാവുന്നു എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. പി.എസ്.സിയിലും യൂണിവേഴ്‌സിറ്റിയിലും സി.പി.എം അനുഭാവികളും ഉദ്യോഗസ്ഥരുമാണ് ഏറെയും. അവരെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് പി.എസ്.സിയുടെയും യൂണിവേഴ്‌സിറ്റിയുടെയും വിശ്വാസ്യത തകര്‍ക്കുന്നത്. ഇതിന് പുറമെ ജനങ്ങളുടെ പണമെടുത്ത് സി.പി.എം സ്ഥാപനങ്ങളുടെ കടബാധ്യത തീര്‍ക്കുകയും ചെയ്യുന്നു. 1987 മുതല്‍ 2019 വരെ ഒരു ചില്ലിക്കാശും കടമെടുത്ത 238 കോടിയിലേക്ക് റബ്‌കോ തിരിച്ചടച്ചിട്ടില്ല. അങ്ങനെയുള്ള ഒരു കമ്പനി 12 വര്‍ഷങ്ങള്‍ക്കിടയില്‍ ഈ തുക തിരിച്ചടക്കുമെന്ന് പറയുന്നത് എങ്ങനെയാണ് വിശ്വാസത്തിലെടുക്കുക. രണ്ട് ലക്ഷവും മൂന്ന് ലക്ഷവും കൃഷിക്കായി കടമെടുത്തവര്‍ സര്‍ഫാസി നിയമംമൂലം ജപ്തിയിലൂടെ വീടുകള്‍ നഷ്ടപ്പെട്ട് പെരുവഴിയിലേക്കിറങ്ങുകയും അവരില്‍ പലരും ആത്മഹത്യയില്‍ അഭയം തേടുകയും ചെയ്യുമ്പോഴാണ് ഭരണകൂടം സ്വന്തക്കാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഖജനാവ് തുറന്നുവച്ചിരിക്കുന്നത്. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ നിറമിഴികളോടെ അനിശ്ചിതമായ ഭാവിയിലേക്ക് വേവുന്ന മനസ്സോടെ തുറിച്ച് നോക്കിക്കൊണ്ടിരിക്കുമ്പോള്‍ ഇത്തരം ദുര്‍വ്യയങ്ങള്‍ക്ക് എങ്ങനെ സര്‍ക്കാരിന് ധൈര്യംവരുന്നു. എന്നിട്ടും അവരോട് സര്‍ക്കാര്‍ പറയുന്നു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന്. സത്യത്തില്‍ ആര്‍ക്കൊപ്പമാണീ സര്‍ക്കാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗ കേസില്‍ സിദ്ദിഖ് ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായേക്കും

Kerala
  •  2 months ago
No Image

എംബിബിഎസ് പൂര്‍ത്തിയാക്കിയില്ല, അച്ഛന്റെ മരണം അന്വേഷിച്ച മകന്‍ കണ്ടെത്തിയത് വ്യാജ ഡോക്ടറെ

Kerala
  •  2 months ago
No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago