HOME
DETAILS

എനിക്ക് വായിക്കാനറിയാം!!! സന്തോഷക്കണ്ണീര്‍ പൊഴിച്ച് 90 കാരി തിരുമാല

  
backup
October 16 2018 | 03:10 AM

yess-am-reading-happiness-of-old-lady84895

 

കാട്ടാക്കട: കൈ വിറച്ചുകൊണ്ട് തന്റെ പേര് ബോര്‍ഡില്‍ എഴുതുമ്പോള്‍ അഗസ്ത്യവനത്തിലെ വാലിപ്പാറ സെറ്റില്‍മെന്റിലെ തിരുമാല ആനന്ദക്കണ്ണീര്‍ പൊഴിക്കുകയായിരുന്നു. തന്റെ ജീവിത സായാഹ്നത്തില്‍ 90 കാരി തിരുമാലയ്ക്ക് ഇത് ജീവിത സൗഭാഗ്യമാണ്. മക്കളും ചെറുമക്കളും അവരുടെ മക്കളുമായി കഴിഞ്ഞ തനിക്ക് കിട്ടിയ എഴുതാനും വായിക്കാനുമുള്ള കഴിവ് അവര്‍ കണ്ണീരീലൂടെ പ്രകടിപ്പിക്കുകയായിരുന്നു. തിരുമാലയ്ക്ക് മാത്രമല്ല നീലമ്മക്കും മല്ലനും ലക്ഷ്മിക്കും ജയ്ക്കും ഒക്കെ കിട്ടിയ സൗഭാഗ്യമാണ് അവരുടെ എഴുതാനുള്ള കഴിവ്.
14 വയസുമുതല്‍ 90 വരെയുള്ളവര്‍ക്ക് കിട്ടിയ സ്വകാര്യ അഹങ്കാരവും. കാടിന്റെ മക്കള്‍ക്ക് എല്ലാം കാടാണ്. അവരുടെ അറിവും അനുഭവവും കാടാണ്. പഠിപ്പിക്കാന്‍ എത്തുന്നവരെ കണ്ട് ഓടിയൊളിക്കുന്ന കൂട്ടരായ, അക്ഷരവിരോധികളായ ആദിവാസികള്‍ക്ക് കാടിന് അപ്പുറം ഒരു ലോകമുണ്ടെന്ന് കാണിച്ചു കൊടുത്ത സാക്ഷരതായജ്ഞം അഗസ്ത്യമലനിരകളില്‍ പുതിയ ഉണര്‍വാകുന്നു.
ഇന്നിവര്‍ക്ക് എഴുതാന്‍ അറിയാം, വായിക്കാന്‍ അറിയാം. സംസ്‌ക്കാര സമ്പന്നമായ സമൂഹത്തിന്റെ കണ്ണികളായി മാറുന്നു. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി സര്‍ക്കാര്‍ ചിട്ടപ്പെടുത്തിയ സമഗ്ര എന്ന സാക്ഷരതാ പദ്ധതിയാണ് ഇവര്‍ക്ക് ജ്ഞാനം പകര്‍ന്നു നല്‍കിയത്. കഴിഞ്ഞ ഏപ്രിലില്‍ ആരംഭിച്ച പദ്ധതിയില്‍ ഇതിനകം തന്നെ 25ഓളം പേര്‍ സാക്ഷരത നേടി കഴിഞ്ഞു. ഇനി കടമ്പ കടക്കാനുള്ളത് 10 പേര്‍.
അഗസ്ത്യവനത്തിലെ വാലിപ്പാറ കേന്ദ്രമാക്കി ആരംഭിച്ച പദ്ധതിയ്ക്ക് ആദിവാസികള്‍ തന്നെ എതിര്‍പ്പുമായി വന്നു. അവരെ ഓടിച്ചു വിട്ടു. സര്‍വേ പ്രകാരം 400ഓളം ആദിവാസികള്‍ അജ്ഞരാണ്. അവരുടെ കുട്ടികളെ പോലും പഠിക്കാന്‍ വിടുന്നില്ല. പഠിച്ചിട്ട് എന്ത് നേടാന്‍. ഈ ചോദ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്.
എന്നാല്‍ സമഗ്രപ്രേരകും കാണി സമുദായ അംഗവുമായ സജികുമാര്‍ ആ വെല്ലുവിളി ഏറ്റെടുത്തു. വീടുകള്‍ തോറും കയറിയിറങ്ങി ആദിവാസികളെ സംഘടിപ്പിച്ചു. 14 വയസു മുതല്‍ 90 വരെയുള്ളര്‍.
ആദ്യാക്ഷരം മുതല്‍ പഠനം. അഗസ്ത്യമലയിലെ ചോനംപാറ മുതല്‍ പാറ്റാംപാറവരെയുള്ള ആദിവാസികള്‍ക്കിയിയിലെ സാക്ഷരത വട്ടപൂജ്യം ആണെന്ന് സജികുമാര്‍ പറയുന്നു. ഇത് തരണം ചെയ്താണ് സജി യജ്ഞത്തിന് തുടക്കമിട്ടത്. ഊരുകള്‍താണ്ടി പഠന കേന്ദ്രത്തില്‍ എത്താന്‍ കിലോമീറ്ററുകള്‍ താണ്ടണം. എങ്കിലും അവരെത്തി. പ്രായമായവര്‍ വരെ. പഠിക്കാനും ഇവര്‍ ഉത്സാഹരായി. അച്ചടക്കമുള്ള ഇവര്‍ സജിക്ക് മുന്നില്‍ വിദ്യാര്‍ഥികളായി. ഈ സാക്ഷരതാദിനത്തില്‍ ഇവരാണ് താരമെന്ന് സജി പറയുന്നു. ഇന്ന് അവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും.
കേവലം ആറ് മാസമാണ് ഈ പദ്ധതി. എന്നാല്‍ അത് കൊണ്ട് പൂര്‍ണമായ പഠനം ലഭ്യമാകില്ല. അതിനാല്‍ തന്നെ പദ്ധതി കാലയളവ് നീട്ടണമെന്നാണ് പൊതുവെ ഉയരുന്ന ആശയം. മാത്രമല്ല കാട്ടില്‍ ഇനിയും ആദിവാസികള്‍ക്ക് അക്ഷരജ്ഞാനമില്ല. അവരെ കണ്ടെത്തി ഇവിടെ എത്തിക്കണം. അതിനിടെ സാക്ഷരതാ പ്രേരകിന്റെ ഓണറേറിയം പോലും സമയത്തിന് നല്‍കാറില്ല. പട്ടികവര്‍ഗ വകുപ്പാണ് ഇത് നല്‍കേണ്ടത്. എന്നാല്‍ അത് സമയത്തിന് നല്‍കാത്തത് ഈ യജ്ഞത്തിനെ സാരമായി ബാധിക്കുന്നു.
സാക്ഷരത യജ്ഞത്തിന് പുറമേ ലഹരിക്ക് അടിമകളായ കാണിക്കാരെ വിമുക്തമാക്കാനും പഞ്ചായത്തിന്റെയും സര്‍ക്കാരിന്റെയും വികസനപ്രവര്‍ത്തനങ്ങള്‍ ഇവരിലേയ്ക്ക് എത്തിക്കാനും സമഗ്ര പദ്ധതി നീക്കം നടത്തി കഴിഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വപ്‌നങ്ങൾ ബാക്കിയാക്കി അർജുന്റെ യാത്ര കാത്തിരിപ്പിന് വിരാമം

Kerala
  •  3 months ago
No Image

കെ.പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  3 months ago
No Image

സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി തത്ക്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണ

National
  •  3 months ago
No Image

1980ന് ശേഷം ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ച് ചൈന

International
  •  3 months ago
No Image

ഹയർ സെക്കൻഡറി പഠനക്കുറിപ്പുകൾ വാട്‌സ്ആപ് വഴി നൽകുന്നതിന് വിലക്ക്

Kerala
  •  3 months ago
No Image

യുഎഇയും അമേരിക്കയും കസ്റ്റംസ് സഹകരണ കരാറിൽ ഒപ്പുവച്ചു

uae
  •  3 months ago
No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago
No Image

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി

oman
  •  3 months ago
No Image

വടം പൊട്ടി; അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല; ദൗത്യം നാളെയും തുടരും

Kerala
  •  3 months ago