ആശുപത്രി കെട്ടിടം ചോര്‍ന്നൊലിക്കുന്നു
ശാസ്താംകോട്ട: താലൂക്കാശുപത്രി കെട്ടിടം ചോര്‍ന്നൊലിക്കുന്നതിനാല്‍ ഡയാലിസിസ് യൂനിറ്റ് തുടങ്ങാനാകാതെ ആശുപത്രി അധികാരികള്‍ നട്ടംതിരിയുന്നു. സംസ്ഥാനത്ത് എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും ഡയാലിസിസ് യൂനിറ്റ് തുടങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടും ശാസതാംകോട്ട താലൂക്കാശുപത്രിയില്‍ ഇതുവരെയും കഴിഞ്ഞില്ല. രോഗികളെ കിടത്തി ചികിത്സിക്കുന്ന കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലായിരുന്നു യൂനിറ്റ് തുടങ്ങാന്‍ തീരുമാനിച്ചത്.
എന്നാല്‍ കെട്ടിടം മഴയത്ത് ചോര്‍ന്നൊലിക്കുന്നതാണ് കാരണം. കെട്ടിടത്തിന്റെ ചോര്‍ച്ച മാറ്റാന്‍ വരുംവര്‍ഷത്തെ പദ്ധതിയില്‍ അഞ്ച്ലക്ഷം ഉള്‍പ്പെടുത്തുമെന്ന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചേയര്‍പേഴ്സണ്‍ കലാദേവി പറഞ്ഞു.
ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ ഇനിയും കാത്തിരിക്കേണ്ടി വരും. താലൂക്കില്‍ നിന്ന് നൂറ് കണക്കിന് രോഗികളാണ് ഡയാലിസിസിന് വേണ്ടി ദിനം പ്രതി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."