പരിസ്ഥിതി ദിനാചരണം: പ്രകൃതിയുടെ വീണ്ടെടുപ്പിന് നാടൊരുമിച്ചു
വടകര : ലോകപരിസ്ഥിതി ദിനാചരണത്തിന്റെ വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം മടപ്പള്ളി ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. പരിസ്ഥിതി സംരക്ഷണ വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്. ഉദ്ഘാടനം വനമിത്ര അവാര്‍ഡ് ജേതാവ് ഹംസ മടിക്കൈ നിര്‍വഹിച്ചു. ഡി.ഇ.ഒ സി.ഐ വത്സല അധ്യക്ഷയായി.
പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി നടക്കുന്ന നാട്ടുമാവ് മഹോല്‍സവത്തില്‍ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും നാട്ടുമാവുകള്‍ വെച്ച് പിടിപ്പിക്കുകയാണ്. നാട്ടുമാവുകള്‍ നിറഞ്ഞ സ്‌കൂളിലെ കാംപസില്‍ നിന്നും ഇതിനാവശ്യമായ മാവിന്‍ വിത്തുകള്‍ ശേഖരിച്ചു.
മുളപ്പിച്ചെടുത്ത മാവിന്‍ തൈകള്‍ ഹെഡ്മാസ്‌ററര്‍ എ.ഇ.ഒ ടി.പി. സുരേഷ് കുമാറിന് കൈമാറി. ചടങ്ങില്‍ വിദ്യാലയത്തെ ജൈവവൈവിധ്യ വിദ്യാലയമായി സേവ് ജില്ലാ കോ-ഓഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍ പ്രഖ്യാപിച്ചു. ഹെഡ്മാസ്റ്റര്‍ ജെ.പി ധനേഷ്, സി. നിഷ, പി.ടി.എ പ്രസിഡന്റ് സി.കെ വിജയന്‍, കെ. ശശികല, ഓമന പറമ്പത്ത്, കെ. അതിഥി സംസാരിച്ചു.
ഓര്‍ക്കാട്ടേരി ഒലീവ് കോളേജില്‍ പരിസ്ഥിതി ദിനാചരണം ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് എം.കെ ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. ഷുഹൈബ് കുന്നത്ത് അധ്യക്ഷനായി.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രേമന്‍ വി.കെ, ബാബു സുനില്‍, ശിവദാസ് കുനിയില്‍, റിസ്‌വാന ഷെറിന്‍, ഷാഹുല്‍ ഹമീദ് സംസാരിച്ചു.
മുതുവന റാം മനോഹര്‍ ലോഹ്യ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തില്‍ കെ.പി കുഞ്ഞിരാമന്‍, സി വിനോദന്‍, ടി. നാണു മാസ്റ്റര്‍, കെ.ടി വിജയന്‍, സി മനോജ്, മോളി ചിറങ്കര സംസാരിച്ചു.
മാക്കൂല്‍പീടിക അമന്‍ അല്‍ബിറ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈകള്‍ നട്ടു. പ്രിന്‍സിപ്പല്‍ യൂസുഫ് ഫൈസി ഉദ്ഘാടനം ചെയ്തു.
സലാം, എസ്.പി ഹമീദ്, മുസ്തഫ, മൊയ്തീന്‍ ഹാജി, അബ്ദുല്ല മാസ്റ്റര്‍ സംബന്ധിച്ചു.
ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളജില്‍ 'എ ട്രീ ഫോര്‍ എ ടീം' എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. പ്രിന്‍സിപ്പല്‍ ഇ.എം.എ ജമാല്‍, പ്രൊഫ. കെ.കെ മഹമൂദ്, സബില്‍, മുഹമ്മദ് റബിന്‍, കോളജ് യൂനിയന്‍ യു.യു.സി ഷെനൂബ് സംസാരിച്ചു.
അറക്കിലാട് സരസ്വതീ വിലാസം എല്‍.പി സ്‌കൂളില്‍ നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി. ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ബി.പി.ഒ വി.വി വിനോദ് അധ്യക്ഷനായി.
പി.ടി.എ പ്രസിഡന്റ് പി.കെ ബിജീഷ്, വിനോദ് ചെറിയത്ത്, പ്രധാന അധ്യാപകന്‍ പി.കെ സോമശേഖരന്‍, എന്‍. ഷിബിന്‍, എസ് സതി സംസാരിച്ചു.
കുഞ്ഞിപ്പള്ളി എസ്.എം.ഐ കോളജില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു.
മുടപ്പിലാവില്‍ നോര്‍ത്ത് എം.എല്‍.പി സ്‌കൂളില്‍ പരിസ്ഥിതി ദിന ആചരണത്തിന് പ്രധാന അധ്യാപകന്‍ പി.എം പ്രേംകുമാര്‍, ഹാരിസ് .പി നേതൃത്വം നല്‍കി.
കല്ലേരി ഉദയ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിക്ക് പി.എം വിനോദന്‍, എന്‍.പി ലത, എം.കെ സുഗുണന്‍, ടി.കെ രവീന്ദ്രന്‍, എം.പി ഉഷ സംസാരിച്ചു. ചാലില്‍ കണ്ണൂക്കര എല്‍.പി സ്‌കൂളില്‍ കെ.കെ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ പ്രകാശന്‍ മാസ്റ്റര്‍ അധ്യക്ഷനായി.
എസ്.കെ.എസ്.എസ്.എഫ് തോടന്നൂര്‍ ശാഖ നൂറുല്‍ ഇസ്‌ലാം മദ്രസയില്‍ വൃക്ഷത്തൈകള്‍ നട്ടു. മഹല്ല് പ്രസിഡന്റ് പി.എം മൊയ്തീന്‍ മൗലവി ഉദ്ഘാടനം ചെയ്തു.ഒന്തത്ത്് മൊയ്തു, ഹാഫിസ് ടി.സി, ജസീര്‍ കെ.ടി, റസാഖ് മലയില്‍, അസ്ഹര്‍ പി.എം.പി, ഷക്കീര്‍ കെ.ടി സംസാരിച്ചു.
എളയടം ചിറക്കല്‍ എം.എല്‍. പി സ്‌കൂള്‍ വൃക്ഷത്തൈ നട്ട് ജൈവ പാര്‍ക്കിന് രൂപം നല്‍കി. ഒരു വര്‍ഷ കാലം സ്‌കൂള്‍ മുറ്റത്ത് ജൈവ ഔഷധതോട്ടങ്ങള്‍ രൂപപ്പെടുത്തി കുട്ടികളുടെ പേര് അടങ്ങിയ ഗ്രോ ബാഗിലാണ് കൃഷി ചെയ്യുന്നത്. ജൈവ പാര്‍ക്കിന്റെ ഉദ്ഘാടനം പുറമേരി പഞ്ചായത്ത് പ്രസിഡന്റ് കെ. അച്യുതന്‍ നിര്‍വഹിച്ചു.
പ്രധാന അധ്യാപകന്‍ രാജീവന്‍ അധ്യക്ഷനായി. ടി. സുധീഷ്, കൃഷി ഓഫിസര്‍ അശ്വതി, സരള, നീലഞ്ചേരി കണ്ടി കുഞ്ഞബ്ദുല്ല, അലിഫൈസി, ശ്രീജിലാല്‍, ബഷീര്‍ മാസ്റ്റര്‍ സംസാരിച്ചു.
എം.എച്ച് കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് അടുക്കത്ത് കോളജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് ശറഫുദ്ധീന്‍ ജിഫ്രി തങ്ങള്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. റിയാസ് അഹമ്മദ് പരിസ്ഥിതി സംരക്ഷണ സന്ദേശം നല്‍കി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു.
ചടങ്ങില്‍ അധ്യാപകരായ കെ. പ്രീത , ജസ്‌ന ടി പി , എം അനീഷ, റാഷിദ് കാവില്‍, വി.എസ് ആശമോള്‍, പി. അബൂബക്കര്‍ സിദ്ധിഖ്, ടി. സൈനുല്‍ ആബിദ്, പ്രശാന്ത് കുമാര്‍ സി.എച്ച്, രോഷ്മി പി.വി, നിസാമുദ്ധീന്‍, ഹാരിസ് ടി.കെ പങ്കടുത്തു.
വാണിമേല്‍ പഞ്ചായത്ത് കര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വാണിമേല്‍ വില്ലേജ് ഓഫിസ് പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടു.നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി എന്‍.കെ മൂസ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഒ.പി കുഞ്ഞമ്മദ് മാസ്റ്റര്‍, അഷ്‌റഫ് കൊട്ടാല, സി.വി മൊയ്തീന്‍ ഹാജി, കെ.കെ സൂപ്പി, റസാഖ് പറമ്പത്ത് സംസാരിച്ചു. ടി.സി അന്ത്രു ഹാജി, അഹ്മദ് കുട്ടി മുളിവയല്‍, റാഷിദ് ചാത്തോത് നേതൃത്വ നല്‍കി.
ചെക്യാട് പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ദതി വനവല്‍ക്കരണം എട്ടാം വാര്‍ഡില്‍ പ്രവൃത്തി ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തൊടുവയില്‍ മഹ്മൂദ് ഉദ്ഘാടനം ചെയ്തു.
വി.കെ സലിം, ഓവര്‍സിയര്‍മാരായ കെ.കെ രൂപേഷ്, ടി. അര്‍ഷാദ്, എ.ഡി.എസ് കെ. ലളിത സംസാരിച്ചു.
ചേരാപുരം ഈസ്റ്റ് എം.എല്‍.പി സ്‌കൂളില്‍ നടന്ന പരിസ്ഥിതി ദിനാചരണം വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഇ.പി സലിം അദ്ധ്യക്ഷനായി. കെ.പി സലീമ, പി.കെ സുരേഷ്ബാബു,പി.കെ രവീന്ദ്രന്‍, പ്രധാനധ്യാപകന്‍ മുഹമ്മദ് റിയാസ്, കെ.ടി ബഷീര്‍, ഇസ്മയില്‍, ബാലന്‍, പി. ബഷീര്‍, കെ.സുധ പ്രസംഗിച്ചു.
കല്ലാച്ചി എം.എല്‍.പി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വൃക്ഷത്തൈ വിതരണം ചെയ്തു. വാര്‍ഡ് മെംബര്‍ സി.കെ നാസര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പ്രധാനാധ്യാപിക പുഷ്പവല്ലി അധ്യക്ഷയായി .
നാദാപുരം ഗവ.യു.പി സ്‌കൂളിലെ കുട്ടികള്‍ സ്‌കൂള്‍വളപ്പില്‍ നൂറ് ഫലവ്യക്ഷത്തൈകള്‍ നട്ടു. പ്രമുഖകര്‍ഷകന്‍ വെണ്ണപ്പാലംകണ്ടി കണാരന്‍ ഉദ്ഘാടനംചെയ്തു. സ്‌കൂളിലെ കാര്‍ഷിക ക്ലബിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ പി.പി കുമാരന്‍, ബി.പി.ഒ പ്രദീപ്കുമാര്‍, കണേക്കല്‍അബ്ബാസ്, കെ.പി മൊയ്തു, ടി.വി കുഞ്ഞബ്ദുല്ല, ടി.പി അഹമ്മദ്, വിനോദന്‍ സംസാരിച്ചു.
സ്വതന്ത്ര കര്‍ഷസംഘം നാദാപുരം മണ്ഡലം കമ്മിറ്റി ഫല വൃക്ഷതൈ നട്ടു, നാദാപുരം സബ് റജിസ്ട്രാര്‍ ഓഫിസ് വളപ്പില്‍ ഫല വൃക്ഷ തൈ നടല്‍ ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കല്‍ നിര്‍വഹിച്ചു . നസീര്‍ വളയം സബ് റജിസ്റ്റാര്‍ കെ. ജിനുരാജ് സൂപ്പി കുമോടന്‍കണ്ടി, സി.വി മൊയ്തീന്‍ ,അബ്ദുല്ല വല്ലം കണ്ടത്തില്‍, ഇ.സി ഇബ്രാഹിം, സി.കെ മഹമൂദ് ഹാജി , സി.എ ബാബു, ഹരിന്ദ്രന്‍, എം.പി ദിനേശന്‍ സംസാരിച്ചു.
വളയം ചെറുമോത്ത് വാര്‍ഡ് തല പരിസ്ഥിതി ദിനാചരണം ചെറുമോത്ത് എല്‍.പി സ്‌കൂള്‍ വളപ്പില്‍ വൃക്ഷത്തൈ നട്ട് വാര്‍ഡ് മെംബര്‍ ടി.എം.വി അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.വി ബാബു അധ്യക്ഷനായി . ജി.വി ഗീത ടീച്ചര്‍, എ.വി അശോകന്‍ മാസ്റ്റര്‍, എ.കെ ജമീല ടീച്ചര്‍, എം.പി പ്രസന്ന ടീച്ചര്‍, കെ.കെ രാജന്‍, കെ.ആര്‍ ശ്രുതി സംബന്ധിച്ചു.
എസ്.കെ.എസ്.എസ്.എഫ് ഉമ്മത്തൂര്‍ ശാഖ സംഘടിപ്പിച്ച വൃക്ഷതൈ നടല്‍ മഹല്ല് ഖത്തീബ് ഇസ്മയില്‍ വാഫി ഉദ്ഘാടനം ചെയ്തു. വാണിമേല്‍ കോടിയൂറ അങ്കനവാടിയില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു.വാര്‍ഡ് മെമ്പര്‍ മുനീറ കാര്യാട്ട് അംഗനവാടി വളപ്പില്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. വര്‍ക്കര്‍ ആരിഫ, വിമല നേതൃത്വം നല്‍കി.
ഡൈലി ഫ്രഷ് നടപ്പാക്കുന്ന ഒരുദിനം ഒരു മരം എന്ന ഒരുമാസം നീണ്ടുനില്‍ക്കുന്ന പദ്ധതിയുടെ ആദ്യമരം നാദാപുരം ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ നട്ട് പ്രധാനാധ്യാപകന്‍ കുമാരന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു, പഞ്ചായത്ത് കോ ഓഡിനേറ്റര്‍ അബ്ബാസ് കണേക്കല്‍, ബാബു മാസ്റ്റര്‍, ഡെയിലി ഫ്രഷ് ജീവനക്കാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."