HOME
DETAILS

നവോദയ ജുബൈലില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു

  
backup
August 17 2019 | 12:08 PM

navodaya-jubail-open-forum


ജുബൈല്‍: വിവിധ കാരണങ്ങള്‍കൊണ്ട് നാട്ടിലേക്ക് തിരിച്ചുപോവാന്‍ കഴിയാതെ ഉഴലുന്ന പ്രവാസികള്‍ക്കായി നവോദയ നടത്തിയ ഓപ്പണ്‍ ഫോറം ശ്രദ്ധേയമായി. നിരവധി പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെടുകയും അവയില്‍ ചിലതിനു പരിഹാരം നേടുകയും ചെയ്തത് യാതന അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകി. നവോദയ സാംസ്‌കാരികവേദി കിഴക്കന്‍ പ്രവിശ്യയില്‍ മൂന്ന് കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച 'നാടാണയാന്‍ കനിവ് തേടി' എന്ന പരിപാടിയുടെ ഭാഗമായാണ് ജുബൈലില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചത്. ഏകദേശം 150 ഓളം തൊഴിലാളികള്‍ അവരുടെ പ്രശ്‌നങ്ങള്‍ പ്രവിശ്യയിലെ സാമൂഹ്യപ്രവര്‍ത്തകര്‍ക്കും എംബസി ഹെല്‍പ്‌ഡെസ്‌ക് പ്രവര്‍ത്തകര്‍ക്കും വളണ്ടിയര്‍മാര്‍ക്കും മുന്നില്‍ തുറന്നുവെച്ചു. ജുബൈല്‍ നവോദയ സാമൂഹ്യക്ഷേമ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിപാടി. ഇന്ത്യന്‍ എംബസി ദമ്മാം റെപ്രെസെന്റിറ്റീവ് സയ്യിദ് മുഹമ്മദ്, ഇന്ത്യന്‍ എംബസി ഹെല്പ് ഡെസ്‌ക് ജുബൈല്‍ കോര്‍ഡിനേറ്റര്‍ ജയന്‍ തച്ചമ്പാറ, എംബസി വളണ്ടിയര്‍ യാസിന്‍ അഹമ്മദ് എന്നിവര്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിച്ചു. നവോദയ കേന്ദ്ര സാമൂഹ്യക്ഷേമ വിഭാഗം ചെയര്‍മാന്‍ ഇ എം കബീര്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ പഹിഹരിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ക്കുള്ള തുടര്‍നടപടികള്‍ അവര്‍ വിശദീകരിച്ചു.

തങ്ങളുടെ പ്രശ്‌നങ്ങള്‍ വികാരപരമായി അവതരിപ്പിച്ചപ്പോള്‍ സദസ്സും വേദിയും അക്ഷരാര്‍ത്ഥത്തില്‍ നിശബ്ദമായി. ചില പരിഹാര നിര്‍ദ്ദേശങ്ങളില്‍ ആശ്വസിക്കുന്ന ഈ അശരണരുടെ പുഞ്ചിരി ഈ പരിപാടിയുടെ വന്‍ വിജയമാണ് കാണിക്കുന്നത്. ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ലക്ഷം പേര്‍ ഒപ്പുവച്ച് നവോദയ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ പോവുന്ന ഭീമഹര്‍ജിയുമായി സഹകരിക്കുമെന്ന് പങ്കെടുത്ത എല്ലാവരും ഉറപ്പുനല്‍കി. കേരളം, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും അയല്‍രാജ്യങ്ങളില്‍ നിന്നും ഒട്ടറെ പേര്‍ തങ്ങളുടെ നല്ല നാളേക്കുവേണ്ടിയുള്ള വഴിതേടി വന്നിരുന്നു. ജുബൈലിലെ വിവിധ സംഘടന പ്രതിനിധികളായ വാഹിദ് (ഹൈദരാബാദ് ഡെക്കാന്‍), നൂഹ് പാപ്പിനിശ്ശേരി (ജുവ), റഷീദ് താഴ്മ (നവയുഗം), നജീബ് വക്കം (ഒഐസിസി), കുഞ്ഞിക്കോയ താനൂര്‍ (ഐഎസ്എഫ്), എംബസി ഹെല്പ് ഡെസ്‌ക് വളണ്ടിയര്‍ വില്‍സണ്‍, അല്‍ ദോസരി കമ്പനി പ്രതിനിധി തമ്പി പത്തിശ്ശേരി, നവോദയ ജുബൈല്‍ ടൌണ്‍ ഏരിയ സെക്രെട്ടറി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. നിശാന്ത് കൊടമന പരിപാടി നിയന്ത്രിച്ചു. ജുബൈല്‍ നവോദയ സാമൂഹ്യക്ഷേമവിഭാഗം ചെയര്‍മാന്‍ ഷാജിദ്ധീന്‍ നിലമേല്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് കണ്‍വീനര്‍ സുനില്‍ വൈപ്പിന്‍ നന്ദി പറഞ്ഞു.


ജുബൈല്‍ നവോദയ രക്ഷാധികാരി പ്രേംരാജ് കതിരൂര്‍, അറൈഫി ഏരിയ സെക്രെട്ടറി സജീവന്‍ കണ്ണൂര്‍, പ്രസിഡന്റ് വിജയന്‍ പട്ടാക്കര, ടൌണ്‍ ഏരിയ പ്രസിഡന്റ് പ്രജീഷ് കറുകയില്‍, കുടുംബവേദി അറൈഫി ഏരിയ സെക്രെട്ടറി പ്രജീഷ് കോറോത്ത്, പ്രസിഡന്റ് സുനില്‍ കണ്ണൂര്‍, ടൌണ്‍ കുടുംബവേദി പ്രെസിഡന്റ് ദിനേശ് കോഴിക്കോട്, തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago