HOME
DETAILS
MAL
അജിത് പവാറിനെതിരേ അന്വേഷണം
backup
June 06 2017 | 01:06 AM
മുംബൈ: കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് എന്‍.സി.പി നേതാവും മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്‌തേക്കും. സംഭവത്തില്‍ പവാറിന്റെ പങ്കാളിത്തം സംബന്ധിച്ച കാര്യങ്ങളുടെ വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന ആന്റി കറപ്ഷന്‍ ബ്യൂറോയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ബന്ധപ്പെട്ടിട്ടുണ്ട്. ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഉപമുഖ്യമന്ത്രിക്കെതിരേ കോടികളുടെ അഴിമതി ആരോപണം ഉയര്‍ന്നത്. ഇതേതുടര്‍ന്ന് അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കൊങ്കണിലെ ബാല ഗംഗാ ഡാം അഴിമതിയാണ് മുന്‍ ഉപമുഖ്യമന്ത്രിയെ വീണ്ടും പ്രതിക്കൂട്ടിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."