HOME
DETAILS

സമസ്ത പുനരധിവാസ പദ്ധതിക്ക് മദ്‌റസ വിദ്യാര്‍ഥികളുടെ സഹായഹസ്തം

  
backup
October 16 2018 | 19:10 PM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b4%a7%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d


ചേളാരി: പ്രളയക്കെടുതിക്കും ഉരുള്‍പൊട്ടലിനും ഇരയായവരെ സഹായിക്കുന്നതിനും തകര്‍ന്നതും കേടുപാടുകള്‍ പറ്റിയതുമായ പള്ളികളും മദ്‌റസകളും മറ്റും പുനഃസ്ഥാപിക്കുന്നതിനുമായി സമസ്ത രൂപീകരിച്ച പ്രളയക്കെടുതി പുനരധിവാസ പദ്ധതിക്ക് മദ്‌റസ വിദ്യാര്‍ഥികളുടെ സഹായം.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന 9,869 മദ്‌റസകളിലെ പന്ത്രണ്ട് ലക്ഷത്തോളം കുട്ടികളാണ് സമസ്തയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. പത്ത് രൂപയുടെ കൂപ്പണ്‍ ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ വഴി സമാഹരിച്ച തുകകള്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികള്‍ ജില്ലാ കേന്ദ്രങ്ങളില്‍വച്ച് കൈമാറുന്ന ചടങ്ങിന് മലപ്പുറം വെസ്റ്റ് ജില്ലയിലെ പൂക്കിപറമ്പ് ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസയില്‍ തുടക്കം കുറിച്ചു.
പി.കെ അബ്ദുല്‍ഖാദിര്‍ അല്‍ഖാസിമി, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, കെ. ഹംസക്കോയ, കെ.എം.എ റസാഖ് മൗലവി, നൗഷാദ് ചെട്ടിപ്പടി, എന്‍.ടി.എം കുട്ടി മൗലവി, സി.എ സലാം ദാരിമി, കെ.പി റസാഖ് ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി. മലപ്പുറം ഈസ്റ്റ് ജില്ലയുടേത് സുന്നി മഹലില്‍വച്ചും പാലക്കാട് ജില്ലയുടേത് ചെര്‍പ്പുളശ്ശേരി സമസ്ത കാര്യാലയത്തില്‍വച്ചും സ്വീകരിച്ചു.
സുന്നിമഹലില്‍ നടന്ന ചടങ്ങില്‍ സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മലപ്പുറം ഈസ്റ്റ് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജന. സെക്രട്ടറി കെ.ടി ഹുസൈന്‍ കുട്ടി മൗലവിയില്‍നിന്ന് തുക സ്വീകരിച്ചു ഉദ്ഘാടനം ചെയ്തു. കെ. മുഹമ്മദലി മുസ്‌ലിയാര്‍, എം. അബ്ദുന്നാസര്‍ ദാരിമി, സ്വാദിഖ് ഫൈസി, കെ. ഹംസക്കോയ നേതൃത്വം നല്‍കി. ചെര്‍പ്പുളശ്ശേരിയില്‍ മുഹമ്മദലി ഫൈസി കോട്ടോപ്പാടം, കുഞ്ഞി മുഹമ്മദ് ഫൈസി മോളൂര്‍, സലാം ഫൈസി നെല്ലായ, അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവരും നേതൃത്വം നല്‍കി.
ഇന്ന് തൃശൂര്‍ ജില്ലയുടേത് എം.ഐ.സി ഓഡിറ്റോറിയത്തില്‍വച്ചും കോഴിക്കോട് ജില്ലയുടേത് സമസ്ത കാര്യാലയത്തില്‍വച്ചും സ്വീകരിക്കും. 18ന് വയനാട്, നീലഗിരി ജില്ലകളുടേത് കല്‍പറ്റ സമസ്ത ജില്ലാ കാര്യാലയത്തില്‍വച്ചും എറണാകുളം ജില്ലയുടേത് കുട്ടമശ്ശേരി സമസ്ത ജില്ലാ കാര്യാലയത്തില്‍വച്ചും കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളുടേത് ആലപ്പുഴ വലിയമരം ഇര്‍ശാദിയ്യ കോംപ്ലക്‌സില്‍വച്ചും സ്വീകരിക്കും.
20ന് കണ്ണൂര്‍, കുടക് ജില്ലകളുടേത് കണ്ണൂര്‍ ഇസ്‌ലാമിക് സെന്ററിലും, കാസര്‍കോട് ജില്ലയുടേത് എസ്.കെ.ജെ.എം ജില്ലാ കാര്യാലയത്തില്‍വച്ചും കൊല്ലം ജില്ലയുടേത് കൊല്ലൂര്‍വിള ഇര്‍ശാദിയ്യ യതീംഖാനയില്‍വച്ചും സ്വീകരിക്കും.
21ന് തിരുവനന്തപുരം, കന്യാകുമാരി ജില്ലകളുടേത് മേലെ തമ്പാനൂര്‍ സമസ്ത ജൂബിലി സൗധത്തില്‍വച്ചും 22ന് ദക്ഷിണ കന്നഡ ജില്ലയുടേത് മംഗലാപുരം എസ്.കെ.എം.എം.എ. ഓഫിസില്‍വച്ചും സ്വീകരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗ കേസില്‍ സിദ്ദിഖ് ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായേക്കും

Kerala
  •  2 months ago
No Image

എംബിബിഎസ് പൂര്‍ത്തിയാക്കിയില്ല, അച്ഛന്റെ മരണം അന്വേഷിച്ച മകന്‍ കണ്ടെത്തിയത് വ്യാജ ഡോക്ടറെ

Kerala
  •  2 months ago
No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago